Kerala

രാത്രിയിൽ പയ്യോളി സ്റ്റേഷനിൽ നിർത്താതെ ആലപ്പി കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്, മഴയത്ത് വലഞ്ഞ് യാത്രക്കാർ

Spread the love

കോഴിക്കോട്: ആലപ്പി – കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ഇന്നലെ രാത്രി പയ്യോളി സ്റ്റേഷനിൽ നിർത്താതെ പോയി. തീവണ്ടി നിർത്തിയത് സ്റ്റേഷൻ വിട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള അയനിക്കാട്. പയ്യോളിയാണെന്ന് കരുതി യാത്രക്കാരിൽ പലരും ഇവിടെ ഇറങ്ങി. മറ്റുള്ളവർ വടകരയിലും. ദുരിതം നേരിട്ട യാത്രക്കാർ വടകര സ്റ്റേഷനിൽ പ്രതിഷേധിച്ചു. തുടർന്ന് യാത്രക്കാർക്ക് റെയിൽവേ വാഹന സൗകര്യം ഏർപ്പെടുത്തി നൽകി.

പയ്യോളി സ്റ്റേഷനിൽ വണ്ടി കാത്ത് നിന്ന കണ്ണൂർ ഭാഗത്തേക്ക് പോകേണ്ട യാത്രക്കാരും വലഞ്ഞു. കനത്ത മഴയിൽ പയ്യോളി സ്റ്റേഷന്‍റെ ബോർഡ് ഡ്രൈവർക്ക് കാണാൻ കഴിയാതിരുന്നതാണ് പിഴവിന് കാരണമെന്ന് റെയിൽവേ വ്യക്തമാക്കി. . ലോക്കോ പൈലറ്റിനെതിരെ ആദ്യന്തര അന്വേഷണം തുടങ്ങി. റെയിൽവേ കൺട്രോളിങ്ങ് ഓഫീസറുടെ നേതൃത്വത്തിലാണ് അന്വേഷണം . അന്വേഷണ റിപ്പോർട്ടിന് ശേഷം നടപടിയെന്നും റെയിൽവേ അറിയിച്ചു.