Kerala

ആമയിഴഞ്ചാൻ അപകടം; ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു

Spread the love

തിരുവനന്തപുരം തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിക്കായുള്ള രണ്ടാം ദിവസത്തെ തെരച്ചിൽ അവസാനിപ്പിച്ചു. നാളെ രാവിലെ വീണ്ടും ഫയർഫോഴ്സ് തെരച്ചിൽ പുനരാരംഭിക്കും. മാലിന്യക്കൂമ്പാരമാണ് രക്ഷാപ്രവർത്തനത്തിന് തടസമാകുന്നത്.

117 മീറ്റർ നീളമുള്ള ടണലിലും മാൻഹോളിലും പരിശോധന നടത്തിയിട്ടും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ടണലിൽ മാലിന്യങ്ങൾ കെട്ടിനിൽക്കുന്നത് ഒരാൾ പൊക്കത്തിലാണ്. വെള്ളം കെട്ടിനിർത്തി ശക്തിയായി ഒഴുക്കി നടത്തിയ ഫ്‌ളഷിങ് പ്രിക്രിയയും ഫലം കണ്ടില്ല.

റോബോട്ടിക് സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള തെരച്ചിലിലും ജോയിയെ കണ്ടെത്താൻ കഴിഞ്ഞില്ല. കൊച്ചിയിൽ നിന്ന് നേവി സംഘം ഉടൻ സംഭവസ്ഥലത്ത് എത്തും. എൻഡിആർഎഫിന്റെയും ഫയർഫോഴ്സിൻറെ 12 അംഗ സ്കൂബ ഡൈവിംഗ് സംഘവുമാണ് തെരച്ചിൽ നടത്തിയിരുന്നത്. മാലിന്യം അടഞ്ഞുകൂടി കിടക്കുന്നതിനാൽ മാൻഹോൾ വഴിയുള്ള രക്ഷാപ്രവർത്തനം നേരത്തെ നിർത്തിയിരുന്നു.പ്ലാറ്റ്ഫോം 4നു സമീപത്തെ മാൻഹോളിൽ രക്ഷാദൗത്യ സംഘം പരിശോധന നടത്തിയിരുന്നു.

: