പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്, ദേശീയ സെക്രട്ടേറിയേറ്റിലേക്ക് കേരള ഘടകം നിർദേശിച്ചത് ആനി രാജയെ
തിരുവനന്തപുരം: രാജ്യസഭാ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെട്ടതിന് പിന്നാലെ സിപിഐ നേതാവ് പ്രകാശ് ബാബുവിന് വീണ്ടും കടുംവെട്ട്. ദേശീയ സെക്രട്ടറിയേറ്റിലേക്ക് പ്രകാശ് ബാബുവിന് പകരം കേരള ഘടകം നിര്‍ദേശിച്ചത് ആനി രാജയെ. അതേസമയം, സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നാണ് സിപിഐ നേതൃത്വത്തിന്‍റെ വിശദീകരണം. കാനത്തിന് ശേഷം പ്രകാശ് ബാബു ദേശീയ സെക്രട്ടേറിയറ്റിലെത്തുമെന്നായിരുന്നു പ്രതീക്ഷ. രാജ്യസഭാ സ്ഥാനാർത്ഥിത്വം പ്രകാശ് ബാബുവിന് നഷ്ടപ്പെട്ടതും കപ്പിനും ചുണ്ടിനുമിടയിലാണ്.
ദേശീയ സെക്രട്ടേറിയേറ്റിലേക്ക് ആനി രാജയെ എടുത്തത് സ്വാഭാവികമായ നടപടിയെന്നാണ് സിപിഐയുടെ വിശദീകരണം. പ്രകാശ് ബാബുവിനെ ഒഴിവാക്കിയതല്ലെന്നും ബിനോയ് വിശ്വം നേരത്തെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് എത്തിയത് ദേശീയ തലത്തിൽ പ്രവർത്തിക്കുന്ന നേതാവ് എന്ന നിലയിലാണെന്നുമാണ് നേതൃത്വം പറയുന്നത്.സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം മാറിയതോടെ ആ ഒഴിവിലേക്ക് ദേശീയ തലത്തിൽ നിന്ന് ആനി രാജയെ ഉൾപ്പെടുത്തി. സംസ്ഥാന ഘടകം ആരെയും നിർദേശിച്ചിട്ടില്ലെന്നും വിശദീകരിച്ചു.
അതേസമയം, തന്നെ ആരും ഒഴിവാക്കിയിട്ടില്ലെന്ന് പ്രകാശ് ബാബു പ്രതികരിച്ചു ആനി രാജയ്ക്ക് അർഹതപ്പെട്ട സ്ഥാനമാണ്. ഇന്നലെ ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് ഐക്യകണ്ഠേനയാണ് ആനി രാജയെ ദേശീയ സെക്രട്ടേറിയേറ്റിലേക്ക് തെരഞ്ഞെടുത്തത്. ആനിരാജയെ ദേശീയ സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്താൻ വിജയവാഡയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് തീരുമാനിച്ചിരുന്നു. ഒഴിവ് വന്നപ്പോൾ ആനിരാജയെ എടുത്തു.അതിനെ പൂർണ്ണമായും അനുകൂലിക്കുകയാണ്. ഇക്കാര്യത്തില്‍ സന്തോഷം മാത്രമേയുള്ളു. ഒന്നിനെയും പുറകെ പോകാൻ ഉദ്ദേശിക്കുന്നില്ല. പാർട്ടി അംഗമാണ് .അതേപോലെ തുടരുമെന്നും പ്രകാശ് ബാബു പറഞ്ഞു.

പ്രകാശ് ബാബു പാർട്ടിയുടെ മുതിർന്ന നേതാവാണെന്നും അദ്ദേഹത്തെ അവഗണിക്കാൻ കഴിയില്ലെന്നും മാധ്യമങ്ങള്ഡ കഥയറിയാതെ ആട്ടം കാണുകയാണെന്നും സിപിഐ സംസ്ഥാന സെക്രട്ടരി ബിനോയ് വിശ്വം പറഞ്ഞു. കീഴ്‌വഴക്കവും പാർട്ടി രീതിയും അനുസരിച്ചാണ് മുന്നോട്ട് പോകുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു.