എസ്എഫ്ഐയുടെ ഹർജി ഫയലിൽ സ്വീകരിച്ച് ഹൈക്കോടതി, കേരള യൂണി. സെനറ്റിലെ ഗവർണറുടെ നിയമനങ്ങൾ ചോദ്യംചെയ്യപ്പെടുമോ?
കൊച്ചി : കേരള സര്‍വകലാശാല സെനറ്റിലേക്ക് നാലുപേരെ നിയമിച്ച ചാൻസലറായ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് എസ്എഫ്ഐ നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. വേണ്ടത്ര യോഗ്യതയില്ലാത്തവരെയാണ് ചാൻസലർ വീണ്ടും ശുപാർശ ചെയ്തതെന്നാണ് എസ് എഫ് ഐയുടെ ആരോപണം. ആരോപണത്തിൽ മറുപടി നൽകാനാവശ്യപ്പെട്ട് ഗവർണർക്ക് കോടതി നോട്ടീസ് അയച്ചു. നേരത്തെ ഗവർണർ നൽകിയ ശുപാർശ ഹൈക്കോടതി റദ്ദാക്കിയിരുന്നു.