Kerala

ഒന്നാം കേരളീയം പരിപാടിക്ക് വാഗ്ദാനം ചെയ്ത തുക സ്പോൺസര്‍മാരിൽ നിന്ന് ഇനിയും കിട്ടാനുണ്ടെന്ന് മുഖ്യമന്ത്രി

Spread the love

തിരുവനന്തപുരം: ഒന്നാം കേരളീയം പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരിൽ നിന്ന് ഇനിയും പണം ലഭിക്കാനുണ്ടെന്ന് സര്‍ക്കാര്‍. പരിപാടിക്ക് സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്ത വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും വിശദാംശങ്ങൾ തേടി പിസി വിഷ്ണുനാഥ് എംഎൽഎ സഭയിൽ ഉന്നയിച്ച ചോദ്യത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്പോൺസര്‍ഷിപ്പ് വാഗ്ദാനം ചെയ്തവരും അത് നൽകിയവരുടെയും പട്ടികയിൽ നികുതി കുടിശികയുള്ളവര്‍ ഉൾപ്പെട്ട കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലെന്നും കേരളീയത്തിൻ്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് നികുതിയിളവ് നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.