Kerala

‘ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുക; ബിനോയ് വിശ്വത്തിന് സിപിഐഎം പ്രവർത്തകന്റെ ഭീഷണി

Spread the love

എസ്എഫ്ഐയെ വിമർശിച്ച സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് ഭീഷണി. നാദാപുരത്തെ രഞ്ജിഷ് ടിപി കല്ലാച്ചി എന്ന സിപിഐഎം പ്രവർത്തകനാണ് ഭീഷണി മുഴക്കിയത്. എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുതെന്നാണ് സിപിഐഎം പ്രവർത്തകന്റെ ഭീഷണി. ഇനിയും ആവർത്തിച്ചാൽ എസ്എഫ്ഐ ആയിരിക്കില്ല കണക്ക് ചോദിക്കുന്നതെന്നും അത് ഓർമ്മിക്കണമെന്നും സിപിഐഎം പ്രവർത്തകൻ ഭീഷണിപ്പെടുത്തുന്നു.