Wednesday, January 1, 2025
Latest:
Kerala

റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ

Spread the love

റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴി രക്ഷപ്പെട്ട പ്രതി പിടിയിൽ. പ്രതി വിഷ്ണു ഉല്ലാസ് ആണ് പിടിയിലായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ശുചിമുറി ജനാല വഴിയാണ് ഇയാൾ രക്ഷപ്പെട്ടത്. പുന്നപ്രയിൽ ഒഴിഞ്ഞ വീടിന്റെ ടെറസിൽ നിന്നാണ് പ്രതി പിടിയിലാത്. രണ്ട് ദിവസങ്ങൾക്ക് ശേഷമാണ് പ്രതി പിടിയിലായത്.

രാമങ്കരി കോടതിയിൽ എത്തിക്കാനാണ് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ തിരുവനന്തപുരത്ത് നിന്ന് കൊണ്ട് വന്നത്.നെടുമുടി പൊലീസ് റജിസ്റ്റർ ചെയ്ത പിടിച്ചുപറിക്കേസിലാണ് ഇയാളെ കോടതിയിൽ ഹാരജരാക്കാൻ എത്തിച്ചത്. ശുചിമുറിയിൽ പോകണമെന്ന് ആവശ്യപ്പെട്ടപ്പോൾ വിലങ്ങ് ഒരു കയ്യിലേക്ക് അഴിച്ചുകെട്ടിയിരുന്നു. തുടർന്നാണ് ശുചിമുറിയിലെ ജനാല തകർത്ത് ഇയാൾ രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷവും പ്രതി ജയിൽ ചാടുകയും പിടിയിലാവുകയും ചെയ്തിരുന്നു.