Kerala

SSLC പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സർക്കാരിനില്ലെന്ന് വിദ്യാഭ്യാസ മന്ത്രി; പർവ്വതീകരിക്കേണ്ട കാര്യമില്ലെന്ന് സജി ചെറിയാൻ

Spread the love

പത്താം ക്ലാസ് പാസായവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നയം സർക്കാരിന് ഇല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സജി ചെറിയാൻ പ്രസംഗത്തിന്റെ ഒഴുക്കിന് വേണ്ടി പറഞ്ഞതാണെന്ന് മന്ത്രി വി ശിവൻകുട്ടി. എഴുത്തും വായനയും അറിയാത്ത ചില കുട്ടികളുണ്ട് എന്നാണ് പറഞ്ഞതെന്ന് മന്ത്രി സജി ചെറിയാൻ വിശദീകരിച്ചു.

ജനാധിപത്യ രാജ്യമല്ലേയെന്നും ചർച്ച നടക്കട്ടെയെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. വിഷയം പർവ്വതീകരിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പത്താം ക്ലാസ് ജയിച്ച നല്ലൊരു ശതമാനത്തിനും എഴുതാനും വായിക്കാനും അറിയില്ലെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞിരുന്നു. എല്ലാവരെയും ജയിപ്പിച്ചു വിടുന്നതാണ് കാരണമെന്ന് മന്ത്രി പറഞ്ഞു.

പണ്ട് പത്താം ക്ലാസ് ജയിക്കാൻ വലിയ പാടായിരുന്നുവെന്നും ഇന്ന് പത്താം ക്ലാസ് എന്ന് പറഞ്ഞാൽ ഓൾ പാസ് ആണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നത്. പരാമർശം വിവാദമായതിന് പിന്നാലെ വിദ്യാഭ്യാസ മന്ത്രി തന്നെ മന്ത്രി സജി ചെറിയാനെ തിരുത്തി രം​ഗത്തെത്തിയിരുന്നു.എസ്എസ്എൽസി കഴിഞ്ഞവർക്ക് വായിക്കാനും എഴുതാനും അറിയില്ലെന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞിരുന്നു.