World

പ്രസിഡന്റായ സമയത്ത് ചെയ്ത പ്രവർത്തികൾക്ക്‌ നിയമപരിരക്ഷ ലഭിക്കും; ട്രംപിന് അനുകൂമായി സുപ്രിംകോടതി വിധി

Spread the love

ഡോണൾഡ് ട്രംപിന് സുപ്രിംകോടതിയിൽ നിന്ന് അനുകൂല വിധി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച്‌ നടത്തിയ പ്രവർത്തികൾക്ക്‌ ഭരണഘടന പരിരരക്ഷയുണ്ടെന്നും അതിന്റെ പേരിൽ വിചാരണ ചെയ്യാൻ പാടില്ലെന്നും കോടതി വിധിച്ചു. യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ട്രംപിന് വലിയ ആശ്വാസമാകും സുപ്രിംകോടതിയുടെ ഇടപെടൽ

എന്നാൽ, പ്രസിഡന്റായ സമയത്തെ എല്ലാ ഇടപെടലുകൾക്കും നിയമ പരിരക്ഷ ഉണ്ടാകില്ലെന്നും നിയമവിരുദ്ധമായി സ്വന്തം താത്പര്യങ്ങൾക്ക് വേണ്ടി നടത്തിയ ഇടപെടലുകൾക്ക് വിചാരണ നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞിട്ടുണ്ട്.

കാപിറ്റോൾ കലാപത്തിന് ആഹ്വാനം ചെയ്തു എന്നതടക്കം നിരവധി ക്രിമിനൽ കേസുകൾക്കാണ് ട്രംപ് വിചാരണ നേരിടേണ്ടി വരുന്നത്. നിയമനടപടികൾക്ക് വിധേയമാകേണ്ട കേസുകൾ ഏതെന്നും അല്ലാത്തത് ഏതെന്നും തീരുമാനിക്കാൻ കീഴ്ക്കോടതികളിലേക്ക് അയക്കും. അതോടെ കേസുകളുടെ നടപടിക്രമങ്ങൾ ഇനിയും വൈകും. കേസുകളിലെ വിചാരണയും ശിക്ഷാവിധിയും തെരഞ്ഞെടുപ്പിന് ശേഷമെ ആരംഭിക്കൂ.ട്രംപിന് തെരഞ്ഞെടുപ് വേളയിൽ വലിയൊരു ആശ്വാസമാണിത്.കീഴ്കോടതി തീരുമാനങ്ങൾ അപ്പീലിന് വിധേയമായിരിക്കുകയും ചെയ്യും.നിലവിലെ സുപ്രിംകോടതി ജഡ്ജിമാരിൽ മൂന്നു പേരെ നിയമിച്ചത് ട്രംപ് ആണ്.