Kerala

കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയസെക്രട്ടറിക്കെതിരെ ലൈംഗികചൂഷണ പരാതി,പൊലീസ് കേസ് അട്ടിമറിക്കുന്നെന്ന് ആരോപിച്ച് യുവതി

Spread the love

കായംകുളം:ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിക്കെതിരെ ലൈംഗിക ചൂഷണ പരാതി.കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം പത്തിയൂർ ലോക്കല്‍ കമ്മറ്റി മെമ്പറുമായ പ്രേംജിത്തിനെതിരെയാണ് പരാതി.അമ്മയുടെ പേരിലുള്ള സ്ഥാപനത്തിൽ ജോലി ചെയ്യവേ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് യുവതിയുടെ ആരോപണം.
ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരന്തരം നിർബന്ധിച്ചു.ലൈംഗിക ചൂഷണത്തെ തുടർന്ന് ജോലി ഉപേക്ഷിച്ചു.ജോലി ഉപേക്ഷിച്ച ശേഷം കണക്ക് ശരിയാക്കാനെന്ന പേരിൽ സ്ഥാപനത്തിൽ വിളിച്ചു വരുത്തി പൂട്ടിയിട്ടു .കുടുംബത്തെ വെട്ടി കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.പരാതിയിൽ പോലിസ് കേസെടുത്തു.എന്നാല്‍ പൊലീസ് കേസ് അട്ടിമറിക്കുന്നെന്നും യുവതി ആരോപിച്ചു.

കൊടുത്ത മൊഴി അല്ല പോലിസ് രേഖപ്പെടുത്തിയതെന്ന് യുവതി ഏഷ്യാനെറ്റ് ന്യൂസിനോട്.പറഞ്ഞു.എഫ്ഐആര്‍ കിട്ടിയപ്പോഴാണ് കൊടുത്ത മൊഴി അല്ല രേഖപ്പെടുത്തിയതെന്ന് മനസ്സിലായത്.പോലിസ് ഇട്ട വകുപ്പിൽ മാത്രം കേസെടുത്താൽ പോരെ എന്ന് ചോദിച്ചു.പറ്റില്ലെന്ന് പറഞ്ഞ് രണ്ടാമത് വീണ്ടും മൊഴി നൽകിഎന്നും യുവതി പറഞ്ഞു.ആരോപണം പോലിസ് നിഷേധിച്ചു.പരാതി പ്രകാരമുള്ള വകുപ്പുകളാണ് ചേർത്തത്.കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്ന് പറഞ്ഞത് കൊണ്ടാണ് മൊഴി വീണ്ടും രേഖപ്പെടുത്തിയതെന്നും പോലിസ് വ്യക്തമാക്കി..

കള്ളപ്പരാതിയെന്നാണ് പ്രേംജിത്തിന്‍റെ പ്രതികരണം.പോലീസിന് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രേംജിത്ത് പറഞ്ഞു.