Saturday, December 28, 2024
Latest:
National

‘ബംഗാളിൽ കോൺഗ്രസുമായുള്ള കൂട്ട് കെട്ട് പാർട്ടിക്ക് ഗുണം ചെയ്തില്ല’; കേന്ദ്ര കമ്മറ്റി യോഗത്തിൽ യെച്ചൂരിക്ക് വിമർശനം

Spread the love

സിപിഐഎം കേന്ദ്ര കമ്മറ്റി യോഗത്തിൽ ജനറൽ സെക്രട്ടറി സീതറാം യെച്ചൂരി വിമർശനം. ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ പേരിലാണ് വിമർശം കോണ്ഗ്രസ് സഖ്യം പാർട്ടിക്ക് ഗുണം ചെയ്തില്ലെന്ന് അംഗങ്ങൾ.കേരളത്തിലെ തിരിച്ചടി ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കി എന്നും, അടിത്തട്ടിൽ ഉള്ള തിരുത്തൽ നടപടികൾ ആവശ്യമാണെന്നും കേന്ദ്ര കമ്മറ്റിയിൽ ആവശ്യമുയർന്നു.

വർഷങ്ങൾക്ക് ശേഷവും, ബംഗാളിലെ കോണ്ഗ്രസ് സഖ്യത്തിന്റെ കാര്യത്തിൽ പാർട്ടി കേന്ദ്ര നേതൃത്വത്തിലെ അഭിപ്രായ ഭിന്നത തുടരുകയാണ്.ബംഗാളിൽ കോൺഗ്രസുമായുള്ള കൂട്ട് കെട്ട് പാർട്ടിക്ക് യാതൊരു ഗുണവും ചെയ്തിട്ടില്ലെന്നും,ഒറ്റക്ക് മത്സരിച്ചിരുന്നു എങ്കിൽ സംഘന പരമായി ഗുണം ചെയ്തേനെ എന്നുമാണ് കേന്ദ്ര കമ്മറ്റിയിൽ ഉയർന്ന വിമർശനം.

കോൺഗ്രസുമായി സഖ്യമുണ്ടായിട്ടും ന്യൂനപക്ഷ വോട്ടുകൾ വിധി നിർണയിക്കുന്ന മൂർഷിദബാദിൽ സംസ്ഥാന സെക്രട്ടറി മുഹമ്മദ്‌ സലിം പരാജയപ്പെട്ട കാര്യം എടുത്തു പറഞ്ഞാണ് ജനറൽ സെക്രട്ടറി ക്ക് നേരെ വിമർശനം ഉണ്ടായത്.

അടിത്തട്ടിലുള്ള യാഥാർഥ്യം മനസ്സിലാക്കാതെയാണ്‌ പുതു മുഖങ്ങളെ പാർട്ടി ഇത്തവണ കൂടുതലായി ആശ്രയിച്ചത്.ആഴത്തിലുള്ള തിരുത്തൽ നടപടികൾ വേണമെന്ന് വിമർശനം ഉണ്ടായി.കേരളത്തിലെ പരാജയം ദേശീയതലത്തിൽ ആഘാതം ഉണ്ടാക്കിയെന്നാണ് വിലയിരുത്തൽ.പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ബിജെപിയിലേക്ക് പോകുന്നത് തടയാൻ, രാഷ്ട്രീയമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നിർദേശമുയർന്നു. തെരഞ്ഞെടുപ്പ് അവലോകനം ചെയ്തുള്ള ചർച്ചകൾ കേന്ദ്രകമ്മിറ്റിയിൽ ഇന്നും തുടരും.
വൈകീട്ട് ചേരുന്ന പോളിറ്റ് ബ്യുറോ യോഗം ചർച്ചകൾക്ക് മറുപടി തയാറാക്കും.