Kerala

ലോൺ അടവുമായി ബന്ധപ്പെട്ട് തർക്കം, കൊല്ലത്ത് യുവതിയെ വീട്ടിൽക്കയറി ആക്രമിച്ചു; 5 സ്ത്രീകൾക്കെതിരെ കേസെടുത്തു

Spread the love

കൊല്ലം തെന്മലയിൽ യുവതിയെ വീട്ടിൽ കയറി മർദിച്ച സംഭവത്തിൽ അഞ്ചു പേർക്കെതിരെ കേസ്.തെന്മല ചെറുക്കടവ് സ്വദേശിനികളായ ഗീത,ജയ, മാളു, സരിത, വസന്തകുമാരി എന്നിവർക്കെതിരെയാണ് കേസെടുത്തത്.

അനധികൃതമായി സംഘം ചേരൽ, പൊതു സ്ഥലത്ത് ലഹള ഉണ്ടാക്കൽ, അശ്ലീലപദപ്രയോഗം നടത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.

കഴിഞ്ഞ ദിവസം രാത്രിയാണ് ചെറുക്കടവ് പതിനാലേക്കാർ മധു ഭവനിൽ സുരാജയെ പ്രതികൾ വീടുകറി മർദ്ദിക്കുന്നത്. സ്വകാര്യ സ്ഥാപനത്തിലെ ലോൺ അടവുമായി ബന്ധപെട്ടു ഉണ്ടായ തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്.മർദ്ദനത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.