Friday, April 4, 2025
Latest:
Kerala

പിഎസ്‍സി ബീറ്റ് ഫോറസ്റ്റ് ഓഫീസർ: കായികക്ഷമത പരീക്ഷയും ശാരീരിക അളവെടുപ്പും മാറ്റിവെച്ചു

Spread the love

വനം വന്യജീവി വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിലേക്ക് നടത്താനിരുന്ന കായികക്ഷമത പരീക്ഷകൾ മാറ്റിവെച്ചു. വിവിധ ജില്ലകളിൽ ജൂലൈ ഒന്നു മുതൽ മൂന്നു വരെ നടത്താനിരുന്ന ശാരീരിക അളവെടുപ്പ്, കായിക ക്ഷമത പരീക്ഷകളാണ് മാറ്റിവെച്ചത്.

മഴ കാരണമാണ് പരീക്ഷകൾ മാറ്റിയതെന്നും പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പിഎസ് സി അറിയിച്ചു.