National

ഈ മാസം പതിനൊന്നാം തവണയും റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണി; നിഫ്റ്റി 24,200 പോയിന്റിനടുത്തേക്ക്

Spread the love

ഈ മാസം പതിനൊന്നാം തവണയും റെക്കോര്‍ഡ് തിരുത്തി ഓഹരി വിപണി. 23 വ്യാപാര സെഷനുകളില്‍ നിഫ്റ്റി 1000 പോയിന്റുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. സെന്‍സെക്‌സ് 79,500ഉം നിഫ്റ്റി 24,200 പോയിന്റിനും അരികിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

സെന്‍സെക്‌സില്‍ 0.72 ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്. തുടര്‍ച്ചയായി നാലാം ദിവസമാണ് സെന്‍സെക്‌സിലും നിഫ്റ്റിയിലും കുതിപ്പുണ്ടാകുന്നത്. ഈ ആഴ്ച ഇതുവരെ നിഫ്റ്റി 50 ഉം സെന്‍സെക്‌സും യഥാക്രമം 2.6%, 2.9% ഉയര്‍ന്നു, കഴിഞ്ഞ മൂന്ന് സെഷനുകളില്‍ പുതിയ ഉയരങ്ങള്‍ കുറിയ്ക്കുകയായിരുന്നു. നിഫ്റ്റി 50ലെ പകുതിയോളം ഓഹരികളും റെക്കോര്‍ഡ് നിലവാരത്തിലേക്ക് കുതിയ്ക്കുന്ന കാഴ്ചയാണ് ഈ മാസം കണ്ടത്. റിലയന്‍സ് ഓഹരികള്‍ക്ക് ഈ ആഴ്ച ആറ് ശതമാനത്തിലേറെ വളര്‍ച്ചയാണുണ്ടായത്.

സെന്‍സെക്‌സ് 568.93 പോയിന്റുകള്‍ ഉയര്‍ന്ന് 79243.18 പോയിന്റിലെത്തിയിട്ടുണ്ട്. നിഫ്റ്റി 175.71 പോയിന്റുകളുടെ നേട്ടത്തോടെ 24044 പോയിന്റും തൊട്ടു. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സാഹചര്യങ്ങളാണ് ഇന്ത്യന്‍ വിപണിയും നേട്ടമുണ്ടാക്കാന്‍ കാരണമായിരിക്കുന്നത്.