ഇടമലയാർ ഇറിഗേഷൻ പദ്ധതി അഴിമതി; 44 പ്രതികൾക്ക് 3 വർഷം തടവ്
ഇടമലയാർ ഇറിഗേഷൻ പദ്ധതി അഴിമതിയിൽ 44 പ്രതികൾക്ക് 3 വർഷം തടവ് പിഴയും. തൃശൂർ വിജിലൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഒരാളെ കുറ്റവിമുക്തനാക്കി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, അസിസ്റ്റന്റ് എഞ്ചിനീയർമാർ, ഓവർസിയർമാർ, കോൺട്രാക്ടർമാർ അടക്കം 48 പേരാണ് കേസിലെ പ്രതികൾ.
ചാലക്കുടി സ്വദേശി പിഎൽ ജേക്കബായിരുന്നു പരാതിക്കാരൻ. എട്ടുകിലോമീറ്റർ വരുന്ന കനാലിന്റെ പണി വിവിധ കോൺട്രാക്ടർമാർക്ക് വിഭജിച്ച് നൽകിയായിരുന്നു അഴിമതി. വേണ്ടത്ര സാധന സാമഗ്രികൾ ഉപയോഗിക്കാതെ കനാൽ പണിയുകയും അതുമൂലം സർക്കാരിന് ഒരു കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായി എന്നുമാണ് പ്രോസിക്യൂഷൻ കേസ്.
2003- 04 കാലത്തായിരുന്നു നിർമ്മാണ പ്രവവർത്തനങ്ങൾ നടന്നത്. 39 കേസുകളായി 51 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ആറുപേർ വിചാരണ ഘട്ടത്തിൽ മരിച്ചു. ശിക്ഷിക്കപ്പെട്ടവർ 6 ലക്ഷം പിഴയടയ്ക്കണമെന്നും ഉത്തരവിലുണ്ട്.