2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം മേയർ ആര്യ രാജേന്ദ്രന്
കാർബൺ ന്യൂട്രൽ അനന്തപുരി എന്ന നയം രൂപീകരിച്ചാണ് ഇതിനായുള്ള പദ്ധതികൾ ആസൂത്രണം ചെയ്തത്. ഇതിന്റെ ഭാഗമായി 115 വൈദ്യുതി ബസുകൾ, 100 വൈദ്യുതി ഓട്ടോകൾ, 35 വൈദ്യുതി സ്കൂട്ടറുകൾ തുടങ്ങി ഒട്ടേറെ പരിസ്ഥിതി സൗഹൃദ വാഹനങ്ങൾ, നഗരത്തിലെ മുഴുവൻ സർക്കാർ ഓഫിസുകളിലും ലൈഫ് പദ്ധതിയിലെ ഭവനങ്ങളിലും, അങ്കണവാടികളിലും സോളാർ റൂഫിങ് തുടങ്ങി പ്രകൃതി സൗഹൃദങ്ങളായ പദ്ധതികൾ നഗരത്തിൽ നടപ്പിലാക്കാൻ സാധിച്ചുവെന്നും മേയർ ഫേസ്ബുക്കിൽ കുറിച്ചു.
ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്ക്കാരം തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്. നഗരസഭ പരിധിയിൽ ഊർജ്ജ കാര്യക്ഷമതയ്ക്കായി ഒട്ടേറെ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കിയതിനും അതിന് നേതൃത്വം നല്കിയതിനുമാണ് പുരസ്‌കാരം. ബാംഗ്ലൂരിൽ നടന്ന ചടങ്ങിൽ വെച്ച് മേയർ ആര്യ രാജേന്ദ്രൻ പുരസ്‌കാരം ഏറ്റുവാങ്ങി. മേയറായി ചുമതല ഏൽക്കുമ്പോൾ മനസ്സിലുണ്ടായിരുന്ന നിരവധി പ്രവർത്തനങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് പരിസ്ഥിതി സൗഹൃദമായ വികസനം എന്ന് ആര്യ ഫേസ്ബുക്കിൽ കുറിച്ചു.