‘പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകാനായില്ല, വളരെ ഗൗരവത്തോടെ ജനങ്ങളിലേക്ക് ഇറങ്ങും’: എം വി ഗോവിന്ദൻ
ബിജെപി സർക്കാരിനെ താഴെയിറക്കുക എന്നതാണ് ഇടത് മുദ്രാവാക്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഹിന്ദുത്വ അജണ്ടയെ പ്രതിരോധിക്കണമെന്ന നിലപാട് ഒരുപരിധിവരെ വിജയിച്ചു. ഹിന്ദുത്വ അജണ്ട ഫാസിസ്റ്റ് രീതിയിൽ നടപ്പിലാക്കി വലിയ വിജയം നേടാനായിരുന്നു ശ്രമം. ബിജെപിക്ക് ഒരു സീറ്റ് നേടാനായി എന്നത് അപകടകരമായ കാര്യം. ജനവിഭാഗങ്ങളിലേക്ക് കടന്നു കയറുകയറാനുള്ള ബിജെപിയുടെ അജണ്ടയായിരുന്നു തുഷാറിന്റെ സ്ഥാനാർഥിത്വം
ദേശീയ തലത്തിൽ ഇന്ത്യാ മുന്നണി സാധ്യതയാണ് ബിജെപിയെ എതിർത്തത്. കേരളത്തിൽ ഇടത് പക്ഷം നേരിട്ടത് യുഡിഎഫിനെ. ഇന്ത്യാ സഖ്യവും എൻഡിഎയും തമ്മിൽ വോട്ട് വിഹിതത്തിൽ ഉണ്ടായത് ചെറിയ വ്യത്യാസം. തൃശൂരിൽ വോട്ട് ചോർന്നത് ക്രൈസ്തവ വിഭാഗത്തിൽ നിന്നുമാണ്. പെൻഷനും ആനുകൂല്യങ്ങളും നൽകാതിരുന്നത് വോട്ടിങ്ങിൽ പ്രതിഫലിച്ചു.
വളരെ ഗൗരവത്തോടെ ഇടത് മുന്നണി ജനങ്ങളിലേക്ക് ഇറങ്ങും. തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ട് പോകും. മുൻഗണന നിശ്ചയിച്ച് കാര്യങ്ങൾ നടപ്പിലാക്കും. പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിച്ച് ഇമേജ് തകർക്കാൻ ശ്രമം ഉണ്ടായിരുന്നു. പിണറായിയേയും കുടുംബത്തെയും ടാർഗറ്റ് ചെയ്തുകൊണ്ടായിരുന്നു ആക്രമണം. അത്തരം പ്രചാരണം ജനങ്ങളെ സ്വാധീനിച്ചു.
വലത് മാധ്യമങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണം നടത്തി. തോൽവിയുടെ പശ്ചാത്തലത്തിൽ സര്‍ക്കാരിൻ്റെ പ്രവര്‍ത്തനങ്ങൾക്ക് രൂപരേഖ തയ്യാറാക്കും. എന്തിനാണ് മുൻഗണന നൽകേണ്ടതെന്നടക്കം പരിശോധിക്കും. പാര്‍ട്ടിക്കുണ്ടായ തിരിച്ചടി അടിമുതൽ തല വരെ പരിശോധിക്കും.
ബൂത്ത് തലങ്ങൾ വരെ കാര്യങ്ങൾ പരിശോധിച്ച് തുടർ നടപടി. എല്ലാ ലോക്കൽ കമ്മിറ്റികളിലും ബഹുജന കൂട്ടായ്മകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിക്കുള്ളിൽ ദിശാബോധം നൽകാൻ മേഖല അടിസ്ഥാനത്തിൽ യോഗങ്ങൾ ചേരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.