‘തൃശൂരില്‍ ജയിക്കാതെ കോണ്‍ഗ്രസിന് കേരളം ഭരിക്കാന്‍ കഴിയില്ല’; നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍
കെ.പി.സി.സി – യു.ഡി.എഫ് നേതൃയോഗങ്ങളില്‍ നിന്ന് വിട്ടുനിന്ന് കെ മുരളീധരന്‍. തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ പങ്കെടുത്തില്ല. പാര്‍ട്ടി യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന്
കെ മുരളീധരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തോല്‍വി അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തിരുവനന്തപുരത്തെ കെ മുരളീധരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. തെരഞെടുപ്പ് തോല്‍വി ചര്‍ച്ച ചെയ്യാന്‍ കെ.പി.സി.സി നേതൃയോഗം തുടങ്ങി
തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നെടുത്ത നിലപാടില്‍ ഉറച്ചു തന്നെയാണ് കെ മുരളീധരന്‍.കെപിസിസി നേതൃയോഗത്തിന് മുന്നോടിയായി ഉള്ള അനുനയ നീക്കത്തിനും കെ മുരളീധരന്‍
വഴങ്ങിയില്ല. കെപിസിസി യോഗത്തിനും വൈകിട്ട് ചേരുന്ന യുഡിഎഫ് ഏകോ സമിതി യോഗത്തിലും മുരളീധരന്‍ പങ്കെടുക്കില്ല.
തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കെപിസിസി നിയോഗിച്ച അന്വേഷണ കമ്മീഷന്‍ രാവിലെ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. തൃശ്ശൂരില്‍ ജയിക്കാതെ കോണ്‍ഗ്രസിന് കേരളം ഭരിക്കാന്‍ കഴിയില്ലെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം മുരളീധരന്‍ പ്രതികരിച്ചു.