World

ജി7 ഉച്ചകോടി; ഫ്രാൻസിസ് മാർപാപ്പയെ ആലിഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

Spread the love

ജി7 വേദിയില്‍ ഫ്രാൻസിസ് മാർപാപ്പയെ ആലിഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. നരേന്ദ്രമോദിക്ക് പുറമെ മറ്റ് രാജ്യങ്ങളിലെ നേതാക്കളുമായും ഫ്രാൻസിസ് മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നുണ്ട്. നിർമിത ബുദ്ധിയുടെ ധാർമികതയെ കുറിച്ചുള്ള സെഷനിലാണ് ജി7 നേതാക്കളുടെ ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുക്കുന്നത്.

ജി7 വേദിയില്‍ നിർ‍മിത ബുദ്ധി, ഊർജ്ജം, ആഫ്രിക്ക-മെഡിറ്ററേറനിയൻ എന്നീ വിഷയങ്ങളിലാണ് ചർച്ച നടക്കുന്നത്. ജി7 രാജ്യ തലവന്മാർ, ക്ഷണിക്കപ്പെട്ട രാജ്യങ്ങളിലെ നേതാക്കള്‍, ഫ്രാൻസിസ് മാർപാപ്പ എന്നിവർ ചർച്ചയില്‍ പങ്കെടുക്കുന്നുണ്ട്. ജി7 ചർച്ചയിൽ ആദ്യമായാണ് ഒരു മാർപാപ്പ പങ്കെടുക്കുന്നതെന്നത് ശ്രദ്ധേയമാണ്. സാധാരണ ഇത്തരം വേദികളിൽ മാർപാപ്പ എത്താറില്ല. 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അവസാനമായി മാർപാപ്പയെ സന്ദർശിച്ചത്. ഇറ്റലിയിലെ ബോർഗോ എഗ്സാനിയയിലാണ് രണ്ട് ദിവസത്തെ ഉച്ചകോടി നടക്കുന്നത്.