Saturday, March 1, 2025
Latest:
Kerala

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

Spread the love

മുതിർന്ന മാധ്യമപ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസായിരുന്നു. രാവിലെ 11.30ഓടെ തിരുവനന്തപുരം കോസ്മോപൊളിറ്റൻ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്ക്ലബ് ജേണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്.

മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് സിബി കാട്ടാമ്പള്ളി മലയാള മനോരമയിൽ നിന്ന് വിരമിച്ചത്. തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. മലയാള മനോരമയിൽ സീനിയർ അസി. എഡിറ്ററായിരുന്നു. സ്റ്റേറ്റ്സ്മാൻ, ലാഡ്‍ലി മാധ്യമ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.