കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും’; ജോർജ് കുര്യൻ
കേന്ദ്രമന്ത്രി സ്ഥാനം തികച്ചും അപ്രതീക്ഷിതമെന്ന് ജോർജ് കുര്യൻ. കേരളത്തിന്റെ വികസനത്തിനായി സംസ്ഥാന സർക്കാരുമായി സഹകരിച്ച് പ്രവർത്തിക്കും. കേരളത്തിൽ എയിംസ് സ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടത്തും. കേരളത്തിൻറെ വികസനത്തിന് വേണ്ടി തീർച്ചയായിട്ടും ജനങ്ങളോടൊപ്പമുണ്ടാകും. ആ കാര്യത്തിൽ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിൻറെ വികസനം കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി എന്നുള്ള നിലയിൽ തന്റെ ഒരു കർത്തവ്യമാണ്. അതിനുവേണ്ടി പരിശ്രമിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം ട്വന്റിഫോറിനോട് പറഞ്ഞു. ഗുഡ് മോണിംഗ് വിത്ത് ആർ ശ്രീകണ്ഠൻ നായർ ഷോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
മൂന്നാം മോദി മന്ത്രിസഭയിലെ കേരളത്തിൽ നിന്നുള്ള എത്തുന്ന രണ്ടാമത്തെ മലയാളിയാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ജോർജ് കുര്യൻ. ദൈവനാമത്തിലായിരുന്നു ജോര്‍ജ് കുര്യന്‍റെ സത്യപ്രതിജ്ഞ. ഒരു മന്ത്രിസ്ഥാനത്തില്‍ കേരളം പ്രതീക്ഷിച്ചര്‍പ്പിക്കെയാണ് സംസ്ഥാനത്തിന് അപ്രതീക്ഷിതമായി ജോര്‍ജ് കുര്യന്‍റെ മന്ത്രിപദവി. വാജ്പേയ് സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന ഒ.രാജഗോപാലിന്‍റെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്നും മോദി സര്‍ക്കാരില്‍ സഹമന്ത്രിയായത് കുര്യന്‍റെ രാഷ്ട്രീയ സ്ഥിരതക്കുള്ള സമ്മാനം. നിലവില്‍ പാര്‍ലമെന്‍റംഗമല്ലാത്ത ജോര്‍ജ് കുര്യനെ ഒഴിവു വരുന്ന രാജ്യസഭാ സീറ്റുകള്‍ ഒന്നു വഴി രാജ്യസഭയിലെത്തിക്കും.