Kerala

‘കാലത്തിന്റെ കാവ്യനീതി; കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അനുഗ്രഹാശിസുകളോടെ മുന്നോട്ടുപോകുന്നു’; സുരേഷ് ഗോപി

Spread the love

സുരേഷ് ഗോപി സത്യപ്രതിജ്ഞ ചടങ്ങുകള്‍ക്കായി ഡല്‍ഹിയിലെത്തി. എല്ലാം ദൈവ നിശ്ചയിച്ച വഴിയേ മുന്നോട്ടുപോകുന്നതായും വിധേയനാകുന്നുവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. കാലത്തിന്റെ കാവ്യ നീതിയായാണ് എല്ലാത്തിനെയും കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പുകള്‍ സംബന്ധിച്ച് കാര്യങ്ങള്‍ അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തന്നോട് ഡല്‍ഹിക്ക് എത്തിയേ പറ്റൂ എന്നാണ് പറഞ്ഞിരുന്നത്. അതുകൊണ്ട് വന്നു. അത്രയേ അറിയൂ, മറ്റുവിവരങ്ങളറിയില്ലെന്ന് സുരേഷ് ഗോപി. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി അവരുടെ കാലില്‍ തൊട്ട് വന്ദിച്ച് അനുഗ്രഹാശിസുകളോട് മുന്നോട്ട് പോകുന്നുവെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. ട്വിസ്റ്റുകള്‍ക്കൊടുവിലാണ് സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്കെത്തുന്നത്.

തൃശൂരിലെ ജയത്തിന് പിന്നാലെ കേന്ദ്രമന്ത്രി സ്ഥാനം ഉറപ്പിച്ചിരുന്നു. . ‘മോദി പറഞ്ഞു, ഞാന്‍ അനുസരിക്കുന്നു മറ്റൊന്നുമറിയില്ല’, ഡല്‍ഹിയിലേക്ക് പുറപ്പെടുന്നതിന് മുമ്പായി സുരേഷ് ഗോപി പ്രതികരിച്ചത്. സുരേഷ് ഗോപിക്കു കാബിനറ്റ് റാങ്കോ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിസ്ഥാനമോ കിട്ടുമെന്നാണ് വിവരം.