ഇരട്ടി മധുരമല്ലേ സുരേഷ് ഗോപി തന്നത്, കേന്ദ്രമന്ത്രിയെ കിട്ടിയില്ലേ’; തൃശൂരിലെ തെരുവുകളില്‍ ബിജെപി കൊടികളേന്തി നൃത്തം വച്ച് ആഹ്‌ളാദ പ്രകടനവുമായി പ്രവര്‍ത്തകര്‍
കേരളത്തില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറന്ന് നല്‍കിയ തൃശൂരില്‍ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാകുന്നതില്‍ വമ്പിച്ച ആഹ്‌ളാദ പ്രകടനം. തെരുവില്‍ ബിജെപിയുടെ കൊടികളുയര്‍ത്തി ബാന്‍ഡ് മേളത്തിന്റെ അകമ്പടിയോടെ ജാഥ നടത്തിയാണ് ബിജെപി അനുഭാവി തങ്ങളുടെ ആഹ്‌ളാദം പ്രകടിപ്പിച്ചത്. സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ അല്‍പ സമയത്തിനകം നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ആഹ്‌ളാദ പ്രകടനത്തില്‍ സ്ത്രീകളും കൈക്കുഞ്ഞുങ്ങളും ഉള്‍പ്പെടെ പങ്കുചേര്‍ന്നു. സന്തോഷം കൊണ്ട് നൃത്തച്ചുവടുകള്‍ വച്ചാണ് പലരും സന്തോഷം പ്രകടിപ്പിച്ചത്.
ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നഗരമൊന്നാകെ മധുരപലഹാരങ്ങളും വിതരണം ചെയ്യുന്നുണ്ട്. തൃശൂരിന് കേന്ദ്രമന്ത്രിയെ ലഭിച്ചു, മോദി വീആഹ്‌ളണ്ടും പ്രധാനമന്ത്രിയാകുന്നു, തൃശൂരില്‍ ബിജെപിയ്ക്ക് ചരിത്രവിജയമുണ്ടായി എന്നീ മൂന്ന് കാര്യങ്ങളുടെ ആവേശമാണ് തൃശൂരിലെ തെരിവുകളില്‍ കാണുന്നതെന്ന് ബിജെപി തൃശൂര്‍ നേതാക്കള്‍ പറഞ്ഞു. ബിജെപിയുടെ ആഭിമുഖത്തില്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തൃശൂരിന്റെ വിവിധ മേഖലകളില്‍ അനുഭാവികള്‍ ആഹ്‌ളാദ പ്രകടനം നടത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ ചിത്രങ്ങളേന്തി കാവി നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് നൃത്തം ചെയ്താണ് പാര്‍ട്ടി അനുഭാവികളായ സ്ത്രീകള്‍ വിജയാഘോഷം നടത്തിയത്. തങ്ങള്‍ക്കിത് ഇരട്ടി മധുരമാണെന്ന് ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.