National

നീറ്റ് പരീക്ഷാ ക്രമക്കേട്; എൻടിഎയോട് വിശദീകരണം തേടി കൽക്കട്ട ഹൈക്കോടതി

Spread the love

നീറ്റ് പരീക്ഷാ ക്രമക്കേട് ആരോപണത്തിൽ ഇടപെട്ട് കൽക്കട്ട ഹൈക്കോടതി. സംശയം ജനിപ്പിക്കുന്ന ആരോപണങ്ങളാണ് എൻടിഎക്കെതിരെയുള്ളതെന്ന് കോടതി. കൂടുതൽ പേർക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടുണ്ടെന്നാണ് ആരോപണം. 67 വിദ്യാർത്ഥികൾക്കാണ് മുഴുവൻ മാർക്ക് ലഭിച്ചിരുന്നത്.

എന്നാൽ പരീക്ഷയിൽ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ വിശദീകരണം. ചില വിദ്യാർഥികൾക്ക് മുഴുവൻ സമയവും പരീക്ഷ എഴുതാനായില്ല. ഇവർക്ക് ഗ്രേസ് മാർക്ക് അനുവദിച്ചതിനാലാണ് ഇത്തരത്തിൽ മാർക്ക് വന്നതെന്നാണ് എൻടിഎയുടെ വിശദീകരണം. നോർമലൈസേഷൻ മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഗ്രേസ് മാർക്ക് അനുവദിച്ചിരിക്കുന്നതെന്നും കൂടുതൽ വിദ്യാർത്ഥികൾക്ക് മുഴുവൻ മാർക്ക് ലഭിച്ചതിൽ ക്രമക്കേടില്ലെന്നുമാണ് എൻടിഎ വിശദീകരിക്കുന്നത്.

ഒരേ കേന്ദ്രത്തിൽ പരീക്ഷയെഴുതിയ ആളുകൾക്കും മുഴുവൻ മാർക്കും ലഭിച്ചിട്ടുണ്ട്. പരീക്ഷയുടെ നടത്തിപ്പിലെ ക്രമക്കേടാണെന്ന് കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനാഥെ ആരോപിച്ചു. നെഗറ്റീവ് മാർക്ക് സിസ്റ്റം നിലനിൽക്കുന്ന പരീക്ഷയിൽ എങ്ങനെയാണ് വിദ്യാർഥികൾക്ക് 718, 719 എന്നിങ്ങനെ മാർക്ക് ലഭിച്ചതെന്നാണ് ഉയരുന്ന ആരോപണം.