Friday, December 27, 2024
Gulf

മലയാളി യുവതിയെ യുഎഇയില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍, അന്വേഷണം തുടങ്ങി

Spread the love

അബുദാബി: മലയാളി യുവതിയെ അബുദാബിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ ചിറയ്ക്കല്‍ മാടത്തുകണ്ടി പാറപ്പുറത്ത് സ്വദേശിനി മനോഗ്ന (31)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

കൈ ഞരമ്പ് മുറിഞ്ഞ് രക്തം വാര്‍ന്ന മരിച്ച നിലയിലാണ് യുവതിയെ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിനെയും കൈ ഞരമ്പ് മുറിച്ച നിലയില്‍ ഗുരുതരാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. ഇയാളെ അബുദാബിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ മൃതദേഹം ബനിയാസ് മോർച്ചറിയിലാണുള്ളത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.