സഖ്യകക്ഷികളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയേക്കും; മോദിയുടെ മൂന്നാമൂഴത്തിന് തയ്യാറെടുത്ത് ബിജെപി
മൂന്നാമൂഴത്തിനായി മോദി തയ്യാറെടുക്കുമ്പോള്‍ കെട്ടുറപ്പുള്ള സര്‍ക്കാരാക്കാനുള്ള നീക്കത്തിലാണ് ബിജെപി.
സഖ്യകക്ഷികളുടെ ചില ആവശ്യത്തിന് വഴങ്ങിയാകും ഇക്കുറി ഭരണത്തിലേറുക. പാര്‍ട്ടിക്ക് കേവലഭൂരിപക്ഷം ഇല്ലാത്ത പശ്ചാത്തലത്തില്‍ സഖ്യകക്ഷികളെ വിശ്വാസത്തില്‍ എടുക്കാതെ മുന്നോട്ടുപോയാല്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്ന 2014ലും 2019ലും സഖ്യകക്ഷികള്‍ക്ക് പ്രധാനവകുപ്പുകള്‍ ഒന്നും നല്‍കിയിരുന്നില്ല. ഒന്നും നല്‍കിയിരുന്നില്ല. എന്നാല്‍, കേവലഭൂരിപക്ഷം കടക്കാന്‍ സഖ്യകക്ഷികളെ കൂട്ടുപിടിക്കേണ്ടി വന്നിരിക്കുകയാണ് ഈക്കുറി. മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരണത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോഴും സഖ്യകക്ഷികള്‍ പ്രധാന വകുപ്പുകള്‍ ആവശ്യപ്പെട്ടത് ബിജെപിക്ക് തലവേദനയാണ്.
ഒറ്റയ്ക്ക് ഭരിക്കാമെന്ന് മോഹം അസ്തമിച്ചതോടെ സഖ്യകക്ഷികളുടെ അഭിപ്രായം മുഖവിലക്കെടുക്കാതെ ബിജെപിക്ക് മുന്നോട്ടുപോകാന്‍ കഴിയില്ല. മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായ തീരുമാനങ്ങള്‍ സ്വീകരിക്കുമ്പോള്‍ ഘടകകക്ഷികളുടെ അഭിപ്രായവും ബിജെപിക്ക് തേടേണ്ടി വരും.
അഗ്‌നിവീര്‍ പദ്ധതിയില്‍ പുനരാലോചന വേണമെന്ന്‌നിതീഷ് കുമാര്‍ ആവശ്യപ്പെട്ടത് വഴി നല്‍കുന്ന മുന്നറിയിപ്പും അതാണ്. ‘ഉചിതമായ സമയത്ത് ഉചിതമായ നടപടി സ്വീകരിക്കുമെന്ന ഇന്ത്യാ സഖ്യത്തിന്റെ ഓരോ രാഷ്ട്രീയ നീക്കവും ബിജെപിക്ക് തലവേദനയാകും.കൂട്ട് കക്ഷി സര്‍ക്കാരിനെ മുന്നോട്ട് കൊണ്ടുപോകാന്‍, നരേന്ദ്ര മോദിക്ക് മെയ് വഴക്കമില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍. സര്‍ക്കാര്‍ രൂപീകരണത്തിന് ഭാവിയില്‍ സാധ്യത തെളിഞ്ഞാല്‍ പ്രയോജനപ്പെടുത്താനാണ് തീരുമാനം.