Saturday, December 28, 2024
Latest:
Kerala

‘ഇനി തൃശൂരാണ് എന്റെ കിരീടം, എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം’: സുരേഷ് ഗോപി തൃശൂരിൽ

Spread the love

സുരേഷ് ​ഗോപിക്ക് തൃശൂരിൽ വമ്പൻ സ്വീകരണമൊരുക്കി പ്രവർത്തകർ. ഭാരിച്ച ഒരു സ്നേഹവായ്പ്പാണ് ഈ വിജയമെന്ന് സുരേഷ് ഗോപി. ഈ ഭാരം എല്ലാവരുടെയും തൃപ്തിയിലേക്ക് എന്റെ ഉത്തരവാദിത്തം നിറവേറ്റും. അഞ്ച് വർഷത്തെ ഓരോ ദിവസവും തൃശൂരിന്റെ പ്രവർത്തനത്തിനാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

വീട്ടമ്മമാരുടെയും ചെറുപ്പക്കാരുടെയും എല്ലാവരുടെയും വോട്ടുകൾ ഗുണം ചെയ്‌തു. തൃശൂരിൽ സ്ഥിര താമസം പോലെ തന്നെ ഉണ്ടാകും. ഗുരുവായൂരിൽ ഇനിയും വരും. ഇനി തൃശൂരാണ് എന്റെ കിരീടം. എന്റെ ആദ്യത്തെ ഉദ്യമം തൃശൂർ പൂരം. പുതിയ നടത്തിപ്പിനുള്ള കാര്യങ്ങൾ ചെയ്യും. അത് ഇത്തവണ നടപ്പിലാക്കും. സ്വരാജ് ഗ്രൗണ്ടിൽ 25000 പേർ പങ്കെടുക്കുന്ന റോഡ് ഷോ ഉടൻ ആരംഭിക്കും.

ബിജെപി മുതിർന്ന നേതാക്കളുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷങ്ങളാണ് തൃശൂരിൽ അരങ്ങേറുന്നത്.നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ സുരേഷ് ​ഗോപിക്ക് അവിടെയും വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

വിമാനത്താവളത്തിൽ നിന്ന് പുറത്തുവന്ന അദ്ദേഹത്തെ മുദ്രാവാക്യം വിളികളോടെയാണ് പ്രവർത്തകർ വരവേറ്റത്. ഇവിടെ നിന്ന് സ്വന്തം വാഹനത്തിലാണ് അദ്ദേഹം തൃശൂരിലേക്ക് എത്തിയത്.74, 000-ത്തിലധകം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുരേഷ് ഗോപിയുടെ വിജയം.