Kerala

കാറഡുക്ക സൊസൈറ്റി തട്ടിപ്പ്: മുഖ്യപ്രതി രതീശനും കൂട്ടാളിയും പിടിയിൽ

Spread the love

കാസർഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി തട്ടിപ്പ് കേസിലെ പ്രധാന പ്രതികൾ പിടിയിൽ. സിപിഐഎം മുള്ളേരിയ മുൻ ലോക്കൽ കമ്മിറ്റി അംഗവും ബാങ്ക് സെക്രട്ടറിയുമായ കെ രതീശൻ, സുഹൃത്ത് ജബ്ബാർ എന്നിവരെയാണ് ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തത്. തമിഴ്നാട്ടിലെ നാമക്കല്ലിൽ ലോഡ്ജിൽ ഒളിവിൽ കഴിയവേയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.

രതീശന്റെ ബന്ധുക്കളുടെയും, സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നാമക്കല്ലിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതികളെ അന്വേഷണ സംഘം പിടികൂടിയത്.

സിപിഐഎം നിയന്ത്രണത്തിലുള്ള കാസർഗോഡ് കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റിയിലെ തട്ടിപ്പില്‍ പൊലീസ് കേസെടുത്തത് കഴിഞ്ഞ മാസം 13 നായിരുന്നു. ബാങ്ക് സെക്രട്ടറി കര്‍മ്മംതൊടി സ്വദേശി കെ. രതീശന്‍ 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമുള്ള കേസ് ജില്ലാ ക്രൈം ബ്രാ‍ഞ്ചാണ് അന്വേഷിക്കുന്നത് .