Kerala

ജ്വല്ലറിയുടെ പൂട്ട് പൊളിച്ച് മോഷണ ശ്രമം, ലോക്കർ പൊളിക്കാൻ നോക്കിയിട്ട് നടന്നില്ല; വെള്ളി ആഭരണങ്ങളുമായി മുങ്ങി

Spread the love

താമരശ്ശേരി പൊലീസ് സ്റ്റേഷനു സമീപത്തുള്ള ജ്വല്ലറിയുടെ ചുവര് തുരന്ന് നേരത്തെ മോഷണം നടന്നിരുന്നു. ലോക്കര്‍ പൊളിച്ച് അമ്പത്തഞ്ച് പവന്‍ സ്വർണമാണ് അന്ന് മോഷ്ടാക്കള്‍ കവര്‍ന്നത്. ഈ കവര്‍ച്ച നടന്ന ജ്വല്ലറിയുടെ 700 മീറ്ററോളം അകലെ മാത്രമാണ് വീണ്ടും സമാന രീതിയിലുള്ള മോഷണം നടന്നിരിക്കുന്നത്. സിയ ഗോള്‍ഡ് എന്ന സ്ഥാപനത്തിന്റെ ഷട്ടറിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കൾ അര കിലോ വെള്ളിയുമായി കടന്നുകള‌ഞ്ഞു. ജ്വല്ലറിയിലെ ലോക്കര്‍ പൊളിക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ലോക്കര്‍ പൊളിക്കാൻ കഴിഞ്ഞിരുന്നെങ്കില്‍ വന്‍ മോഷണം നടക്കുമായിരുന്നു.

കഴിഞ്ഞ ദിവസംജ്ല രാത്രിയായിരുന്നു സംഭവം. താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി. അന്വേഷണം തുടങ്ങി. വിരലടയാള വിദ്ഗദര്‍, ഡോഗ് സ്ക്വാഡ് തുടങ്ങിയവ പരിശോധനകള്‍ നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചു. ഒന്നിലേറെ മോഷ്ടാക്കള്‍ ഉണ്ടെന്നാണ് നിഗമനം. പരാതിക്കാരുടെ മൊഴികള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തി. ഇക്കഴിഞ്ഞ ജനുവരി ജ്വല്ലറിയില്‍ നിന്നും അമ്പത്തഞ്ച് പവന്‍ മോഷ്ടിച്ച സംഭവത്തില്‍ മൂന്നു പ്രതികളെയും പൊലീസ് പിടികൂടിയരുന്നു. ഈ സംഭവത്തില്‍ നാല്‍പതു പവനോളം സ്വര്‍ണ്ണം പൊലീസ് കണ്ടെടുക്കുകയും ചെയ്തു. ഭിത്തി തുരന്ന് അകത്തുകയറി സിസി ടിവികളില്‍ പെയിന്റ് സ്പ്രേ ചെയ്തായിരുന്നു അന്നത്തെ മോഷണം.