Thursday, February 12, 2026
Latest:
National

മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

Spread the love

മുംബൈ: മുംബൈയിൽ ഐഎഎസ് ദമ്പതികളുടെ മകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ലിപി രസ്തോഗി (27) ആണ് മരിച്ചത്. മുംബൈയിലെ താമസസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നു. അച്ഛൻ വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും അമ്മ ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമാണ്. ഹരിയാനയിൽ നിയമ വിദ്യാർഥിയായിരുന്നു ലിപി. പരീക്ഷയെകുറിച്ചുള്ള ആശങ്കകൾ കാരണമാണ് ആത്മഹത്യയെന്ന കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്.