മാവൂരിൽ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
കോഴിക്കോട്: മാവൂർ ഊർക്കടവ് റെഗുലേറ്റർ കം ബ്രിഡ്ജിന് താഴെ പുഴയിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. കുറ്റിക്കാട്ടൂർ സ്വദേശിയായ അബ്ദുൽ ജലീലിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആണ് ഇയാളെ പുഴയിൽ കാണാതായതായി സംശയം ഉയർന്നത്. ഇയാൾ പുഴയിൽ ചാടിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.