Wednesday, January 1, 2025
Latest:
Kerala

‘തൃശൂരിൽ നാളെ 8 മണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടും’; ബിജെപിക്കെതിരെ പരിഹാസവുമായി കെ.മുരളീധരൻ

Spread the love

ബിജെപിക്കെതിരെ പരിഹാസവുമായി കെ മുരളീധരൻ. തൃശൂരിൽ നാളെ എട്ടുമണിവരെ താമര വിരിഞ്ഞോട്ടെ അതുകഴിഞ്ഞാൽ വാടുമെന്നാണ് പരിഹാസം. തൃശൂരിൽ ബിജെപി മൂന്നാം സ്ഥാനത്ത് പോകും. കേരളത്തിൽ ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ ആകില്ല. വേണമെങ്കിൽ ബിജെപിക്ക് ബാങ്കിൽ തുറക്കാം. തെരഞ്ഞെടുപ്പിന്റെ ഫലം സംബന്ധിച്ച് ഒരു ആശങ്കയിൽ സ്ഥാനാർത്ഥിയും യുഡിഎഫിനും ഇല്ല.
സംശയം കോൺഗ്രസിന് യുഡിഎഫിനും ഇല്ല. അഞ്ചു നിയോജക മണ്ഡലങ്ങളിൽ യുഡിഎഫിന് ഭൂരിപക്ഷം ഉണ്ടാവും. പുതുക്കാട് നാട്ടുകയിലും കുറച്ച് വോട്ടുകൾ കുറയാനുള്ള സാധ്യതയുണ്ട്. ട്രെൻഡ് ഉണ്ടെങ്കിൽ എല്ലാ സ്ഥലങ്ങളിലും മുന്നിൽ വരുമെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ എക്സിറ്റ് പോളുകൾ തള്ളി സോണിയ ഗാന്ധി. യഥാർത്ഥ ഫലം നേർ വിപരീതമായിരിക്കുമെന്നും
കാത്തിരുന്ന് കാണാമെന്നും സോണിയ ഗാന്ധി പറഞ്ഞു. വോട്ടണ്ണലിന് ഒരു ദിവസം ബാക്കി നില്‍ക്കെ എക്സിറ്റ് പോള്‍ ഫലത്തെ ചൊല്ലി ഇന്ത്യ സഖ്യവും ബിജെപിയും തമ്മിലുള്ള പോര് മുറുകുകയാണ്.

വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യ സഖ്യ നേതാക്കള്‍ ഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. എക്സിറ്റ് പോളല്ല, നടന്നത് മോദി പോളാണെന്ന് രാഹുല്‍ഗാന്ധിയും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

295 സീറ്റുകളിലധികം നേടി വിജയിക്കുമെന്ന് ആവര്‍ത്തിക്കുന്നതിനിടെ വന്ന പ്രവചനം തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാനുള്ള നീക്കമാണെന്നാണ് ഇന്ത്യ സഖ്യത്തിന്‍റെ ആരോപണം. ഈ പശ്ചാത്തലത്തിലാണ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി ഫലം പ്രഖ്യാപിക്കണം, അതിന് ശേഷം മാത്രമേ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണാവൂയെന്ന് നേതാക്കള്‍ കമ്മീഷനോടാട് ആവശ്യപ്പെട്ടു. എന്‍ഡിഎ 365, ഇന്ത്യ സഖ്യം 146, മറ്റുള്ളവര്‍ 32. എക്സിറ്റ് പോള്‍ ഫലത്തിന്‍റെ ദേശീയ ശരാശരി ഇങ്ങനെയാണ്.