Tuesday, March 4, 2025
Latest:
Kerala

എക്സിറ്റ് പോളിൽ വിശ്വാസമില്ല, ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല

Spread the love

കേരളത്തിൽ BJP അക്കൗണ്ട് തുറക്കില്ല, എക്സിറ്റ് പോളിൽ വിശ്വാസമില്ലെന്ന് രമേശ് ചെന്നിത്തല. ഇന്ത്യ മുന്നണി സർക്കാർ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ബിജെപിക്ക് ഭൂരിപക്ഷം പ്രവചിച്ചുകൊണ്ടുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി രംഗത്തെത്തുകയായിരുന്നു കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്നും ഇന്ത്യ മുന്നണി വിജയിക്കുമെന്നും ചെന്നിത്തല പ്രതികരിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞതുപോലെ 295 സീറ്റ് നേടും. കേരളത്തില്‍ 20ല്‍ 20 സീറ്റും നേടും. അതിനുള്ള എല്ലാ സാഹചര്യവും ഉണ്ട്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്നും ചെന്നിത്തല പ്രതികരിച്ചു.

അതേസമയം എക്‌സിറ്റ് പോളില്‍ വിശ്വാസമില്ലെന്ന് ഡീന്‍ കുര്യാക്കോസ്എംപിയും പ്രതികരിച്ചു. ഇന്ത്യ സഖ്യം തന്നെ അധികാരത്തില്‍ വരും. 2004ല്‍ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ മറികടന്നാണ് കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. ഇടുക്കിയില്‍ യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.