National

ലോക്‌സഭ തെരഞ്ഞെടുപ്പ്; എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ BJP

Spread the love

ലോക്‌സഭ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോൾ ഫലങ്ങളെ അന്തിമഫലമായി വിലയിരുത്താതെ ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ബിജെപി സാഹചര്യങ്ങൾ വിലയിരുത്തി. എല്ലാ രാഷ്ട്രീയ സാഹചര്യങ്ങളും നേരിടാൻ ആവശ്യമായ തയാറെടുപ്പ് നടത്തും. 300ലധികം സീറ്റുകൾ മാത്രമാണ് ലഭിക്കുന്നത് എങ്കിൽ പ്രാദേശിക പാർട്ടികളെ കൂടെ കൂട്ടാൻ തീരുമാനം.

പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് സംഘടനയുടെ വിലയിരുത്തൽ. നരേന്ദ്ര മോദിക്ക് മൂന്നാമൂഴമാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിച്ചിരിക്കുന്നത്. 400ൽ അധികം സീറ്റുകൾ നേടി മോദി സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്ന് ഇന്ത്യാ ടുഡേ, ഇന്ത്യാ ടിവി, ന്യൂസ് 24 സർവേകൾ പ്രവചിക്കുന്നു. ഇന്ത്യാ സഖ്യം 200 കടക്കില്ലെന്നും പ്രവചനം.

മികച്ച മുന്നേറ്റം നേടി കേന്ദ്രത്തിൽ എൻഡിഎ സർക്കാർ മൂന്നാം തവണയും അധികാരത്തിൽ എത്തുമെന്നാണ് വിവിധ ഏജൻസികൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. നരേന്ദ്ര മോദിക്ക് ഹാട്രിക്ക് വിജയം. തെരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 400ന് മുകളിൽ സീറ്റുകൾ നേടുമെന്നായിരുന്നു നരേന്ദ്രമോദിയുടെ പ്രഖ്യാപനം. ഈ പ്രഖ്യാപനം ശരിവെക്കുന്നതാണ് ഭൂരിഭാഗം എക്സിറ്റ് പോൾ ഫലങ്ങളും. ന്യൂസ് 24, ഇന്ത്യാ ടുഡേ, ഇന്ത്യ ടിവി എന്നീ വാർത്താ ചാനലുകൾ നടത്തിയ സർവേയിൽ എൻഡിഎ 400ൽ അധികം സീറ്റുകൾ നേടി മോദി സർക്കാർ മൂന്നാം

ഇത്തവണയും അധികാരത്തിൽ എത്തും. മറ്റ് സർവേകളിൽ എൻഡിഎയക്ക് 350ന് മുകളിൽ സീറ്റുകൾ ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

അതേസമയം പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന് തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നു. ഒഡീഷയിൽ നവീൻ പട്നായിക് തിരിച്ചടിയായി എൻഡിഎ സർക്കാർ അധികാരത്തിൽ എത്തുമെന്ന് പ്രവചനം. തമിഴ്നട്ടിൽ ഇന്ത്യാ സഖ്യം മികച്ച പ്രകടനം കാഴ്ചവെക്കുന്പോൾ, എൻഡിഎ മൂന്ന് സീറ്റുകൾ വരെ നേടുമെന്നും ഫലങ്ങൾ സൂചിപ്പിക്കുന്നു.

ടൈംസ് നൗവിന്റെ സർവേയിൽ എൻഡിഎ 358ഉം, ഇന്ത്യാ സഖ്യം 152ഉം മറ്റുള്ളവർ 33 സീറ്റിലും ജയിക്കും. സിഎൻഎൻ ന്യൂസ് 18 സർവേയിൽ എൻഡിഎ 355 നും 370നും ഇടയിലും ഇന്ത്യാ സഖ്യം 125നും 140നും ഇടയിൽ സീറ്റുകൾ നേടുമെന്നും വ്യക്തമാക്കുന്നു. എബിപി സർവേയിൽ എൻഡിഎ 353 മുതൽ 383 വരെ സീറ്റും ഇന്ത്യാസഖ്യം 152 മുതൽ 182 വരെ സീറ്റുകൾ നേടുമെന്നും ഫലങ്ങൾ സൂചിപ്പിതക്കുന്നു. റിപ്പബ്ലിക് മാട്രിസ് സർവേയിൽ NDA 353 നും 368 നും ഇടയിലും INDIA സഖ്യം 118 നും 133 നും ഇടയിൽ സീറ്റുകൾ നേടുമെന്നും പ്രവചിക്കുന്നു.