National

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ട വോട്ടെടുപ്പ് തുടങ്ങി

Spread the love

ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ അവസാനഘട്ടത്തിൽ വിധിയെഴുതുകയാണ്. രാവിലെ 9 മണി വരെ 11.31% പോളിങ് രേഖപ്പെടുത്തി. ഹിമാചൽപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടിങ് ശതമാനം. കുറവ് ഒഡിഷയിലും.
ബംഗാളിൽ വോട്ടിങ് യന്ത്രം കുളത്തിലെറിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന ഉത്തർപ്രദേശിലെ വാരാണസി ഉൾപ്പെടെ ഏഴ് സംസ്ഥാനങ്ങളിലെ 57 മണ്ഡലങ്ങള്‍ അവസാനഘട്ടത്തിൽ വിധിയെഴുതുകയാണ്.

വോട്ടെടുപ്പിനിടെ ബംഗാളിൽ സംഘർഷമുണ്ടായി. സൗത്ത് പാർഗനാസിലെ കുൽതാലിയിൽ ഇലക്ട്രോണിക് വോട്ടിങ് മെഷിനുകളും വിവിപാറ്റ് മെഷിനുകളും കുളത്തിലെറിഞ്ഞു.