Sports

ഇന്ത്യക്കിന്ന് ബംഗ്ലാദേശുമായി സന്നാഹ മത്സരം; ടി20യില്‍ ആദ്യ എതിരാളികള്‍ കാനഡ

Spread the love

ക്രിക്കറ്റിന്റെ കുഞ്ഞന്‍ രൂപമായ ട്വന്റി ട്വന്റി നാളെ അമേരിക്കയില്‍ തുടങ്ങിനിരിക്കെ ഇന്ത്യക്കിന്ന് സന്നാഹമത്സരം. ബംഗ്ലാദേശുമായി ഇന്ത്യന്‍ സമയം രാത്രി എട്ടുമണിക്ക് ന്യൂയോര്‍ക്കിലെ നസൗ കൗണ്ടിഅന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക. മലയാളി താരം സജ്ഞു സാംസണ്‍ ഇത്തവണ ടി20-ടീമില്‍ ഉള്‍പ്പെട്ടതാണ് മലയാളികളെ കൂടുതല്‍ ആവേശഭരിതരാക്കുന്നത്. സന്നാഹ മത്സരത്തില്‍ സജ്ഞു കളിക്കുമെന്നുള്ള വിവരങ്ങളാണ് ഇതുവരെയുള്ളത്. രണ്ടാം കീപ്പറും ടോപ് ഓര്‍ഡര്‍ ബാറ്റ്‌സുമാനുമായ താരത്തിന് തിളങ്ങാനായാല്‍ ലോക കപ്പിലെ കാനഡയുമായുള്ള ആദ്യമത്സരത്തില്‍ ആദ്യ ഇലവനില്‍ ഇടം പിടിക്കാനായേക്കും.

ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ വിജയിക്കുമെന്ന പ്രതീക്ഷയാണ് ആരാധാകര്‍ പങ്കുവെക്കുന്നത്. ലോക കപ്പില്‍ ജൂണ്‍ അഞ്ചിന് കാനഡയുമായും ഒമ്പതിന് പാകിസ്ഥാനുമായും ഇന്ത്യക്ക് മത്സരമുണ്ട്.

ഐപിഎല്ലിന്റെ ആവേശം കഴിഞ്ഞതിന് പിന്നാലെ എത്തിയ കുട്ടി ക്രിക്കറ്റിന്റെ ലോകാമാങ്കത്തിന് ആരാധകര്‍ കാത്തിരിക്കുമ്പോള്‍ ഇന്ത്യയുടെ അടക്കം രണ്ട് മത്സരങ്ങളാണ് നടക്കുക. നസൗ കൗണ്ടി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആതിഥേയരായ അമേരിക്കയുമായാണ് ഇന്ത്യ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിലും വിജയ സാധ്യത ഇന്ത്യക്ക് തന്നെയാണ്. ജൂണ്‍ രണ്ടിന് രണ്ടാം മത്സരം ആതിഥ്യം അരുളുന്ന മറ്റൊരു രാജ്യമായ വെസ്റ്റ് ഇന്‍ഡീസിലെ ഗയാന നാഷനല്‍ സ്റ്റേഡിയത്തില്‍ പപ്പുവ ന്യൂ ഗിനിയയുമായി ഇന്ത്യന്‍ സമയം എട്ടുമണിക്ക് തന്നെയാണ് മത്സരം..
അതേ സമയം 2007-ലാണ് ഇന്ത്യ ടി-20 ലോകകപ്പില്‍ ആദ്യമായി ചാമ്പ്യന്‍മാരായത്. പിന്നീട് ഇതുവരെ കപ്പൊന്നും നേടാന്‍ ആയിട്ടില്ല. എന്നാല്‍ ഒരിക്കല്‍ കൂടി കിരീടം സ്വന്തമാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ ടീം. എല്ലാ തരത്തിലും ഒത്തിണക്കമുള്ള ടീമാണ് അമേരിക്കയില്‍ എത്തിയിട്ടുള്ളത്. ഐപിഎല്ലില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും ഫീല്‍ഡിങ്ങിലുമൊക്കെ തിളങ്ങിയ താരങ്ങളാണ് ഇന്ത്യന്‍ ദേശീയ ടീമിലുള്ളത് എന്നതിനാല്‍ തന്നെ ആദ്യ റൗണ്ടിലെ മുഴുവന്‍ മത്സരങ്ങളിലും അനായാസ വിജയം സ്വന്തമാക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. ബംഗ്ലാദേശുമായുള്ള സന്നാഹ മത്സരത്തിന് പുറമെ ലോകകപ്പില്‍ പാകിസ്ഥാനുമായുള്ള മത്സരമായിരിക്കും ഇന്ത്യക്ക് കടുത്തതായിരിക്കുക.

സജ്ഞു സാംസണ്‍ ടീമിലുണ്ടെങ്കിലും കാനഡയുമായുള്ള ആദ്യ ഇലവനില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. സന്നാഹമത്സരത്തിനിറങ്ങിയാല്‍ ആ പ്രകടനം കൂടി ടീം മാനേജ്‌മെന്റ് വിലയിരുത്തുമെന്നാണ് വിവരം. അതേ സമയം ഇന്നത്തെ സന്നാഹ മത്സരത്തില്‍ വിരാട് കോഹ്‌ലി കളിച്ചേക്കില്ല.

ഐപിഎല്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ രണ്ട് സംഘങ്ങളായി ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇന്ത്യന്‍ ടീം അമേരിക്കയിലെത്തി പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ വിരാട് കോഹ് ലി ഈ രണ്ട് സംഘത്തിനൊപ്പവും ചേരാതെ പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞാണ് യു.എസിലെത്തിയത്. വലിയൊരു അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട് വീണ്ടും ടീമിലിടം നേടിയ ഋഷഭ് പന്ത് ഒന്നാം വിക്കറ്റ് കീപ്പര്‍ എന്ന നിലക്കും ടീമിലെ ഏക ഇടംകൈയ്യന്‍ ബാറ്റ്‌സ്മാന്‍ എന്ന നിലയിലും ടീമിലിടം പിടിക്കും. എന്നാല്‍ സഞ്ജുവിനെ ഒരു മികച്ച ഇന്നിങ്‌സ് കാഴ്ചവെക്കാന്‍ ആയാല്‍ ഒരു പക്ഷേ ആദ്യ ഇലവനില്‍ സ്ഥാനം ലഭിച്ചേക്കും. ടി-20 ലോക കപ്പിന് മുന്നോടിയായി ഒരു സന്നാഹ മത്സരം മാത്രമാണ് ഇന്ത്യക്കുള്ളത്.