Thursday, February 6, 2025
Latest:
Kerala

വെഞ്ഞാറമ്മൂട്ടിൽ അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു

Spread the love

അമ്മയെ പൂട്ടിയിട്ട് മകൻ വീട് കത്തിച്ചു. തിരുവനന്തപുരം വെഞ്ഞാറമ്മൂട് പേരേറ്റു മുകളിലാണ് സംഭവം. മദ്യ ലഹരിയിലായിരുന്നു അക്രമണം. വെഞ്ഞാറമ്മൂട് സ്വദേശി ബിനു വാണ് അക്രമിച്ചത്. നാട്ടുകാർ ഇടപെട്ടതോടെ ദുരന്തം ഒഴിവായി.

രാവിലെ പത്തുമണിയോടെയാണ് ബിനു വീടിന് തീയിട്ടത്. മുറിക്കുള്ളിൽ അമ്മയുണ്ടായിരുന്ന സമയത്താണ് തീയിട്ടത്. തീ ആളിപ്പടർന്നപ്പോള്‍ അമ്മ പിൻവാതിൽ വഴി ഓടി രക്ഷപ്പെട്ടു. തീ ആളിപ്പടുന്നത് കണ്ട നാട്ടുകാരെത്തിയ തീയണച്ചതിനാൽ വലിയ ദുരന്തം ഒഴിവായി.

ബിനു മദ്യത്തിനടിമയെന്ന പൊലീസ് പറയുന്നു. വീടിന് കാര്യമായ കേടുപാടില്ല. മകനെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റി. പ്രതി ബിനു മനോരോഗിയെന്ന് സംശയം. പരുക്കേറ്റ അമ്മയെ ആശുപത്രിയിലേക്ക് മാറ്റി.