യുപിയിലെ ബാഗ്പതിൽ ആശുപത്രിയിൽ തീപിടിത്തം; രോഗികളെ രക്ഷപ്പെടുത്തി
ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ആശുപത്രി കെട്ടിടത്തിൽ വൻ തീപിടിത്തം. ഇന്ന് പുലർച്ചെയോടെയാണ് അപകടം. ബാഗ്പഥ് ജില്ലയിലെ ബറൗത്ത് പട്ടണത്തിലെ ആസ്ത ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. തീ ആളിപ്പടർന്നതോടെ 12 രോഗികളെ രക്ഷപ്പെടുത്തി പുറത്തെത്തിച്ചു. ഇതിൽ കുട്ടികളടക്കമുണ്ട്
ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി. നിലവിൽ തീ നിയന്ത്രണവിധേയമായെന്നാണ് സൂചന. നാലോളം അഗ്നിരക്ഷാ വാഹനങ്ങളെത്തി തീ കെടുത്തിയതായും 12 പേരെ രക്ഷിച്ചതായും ചീഫ് ഫയർ ഓഫീസർ അറിയിച്ചു.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് സൂചന. പോലീസും ഫയർ ഫോഴ്‌സും അന്വേഷണം ആരംഭിച്ചിട്ടുണ്ട്