റഫയിലെ അഭയാർഥി ക്യാമ്പിന് നേരെ ഇസ്രായേൽ ആക്രമണം; 40 പേർ കൊല്ലപ്പെട്ടു
റഫയിലെ അഭയാർഥി ക്യാമ്പിന് നേരെയുള്ള ഇസ്രയേൽ ആക്രമത്തിൽ 40 പേർ കൊല്ലപ്പെട്ടു. ടാൽ അസ്-സുൽത്താനിലെ ക്യാമ്പുൾക്ക് നേരെയായിരുന്നു ഇസ്രായേൽ ആക്രമണം. ആക്രമണത്തിന് ഇരകളായവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. ഞായറാഴ്ച രാത്രിയാണ് ഇസ്രയേൽ അഭയാർഥി ക്യാമ്പിന് നേരെ ആക്രമണം അഴിച്ചു വിട്ടത്. പ്രദേശിക സമയം രാത്രി 8.45നാണ് ആക്രമണം നടന്നതെന്നാണ് റിപ്പോർട്ട്.
നൂറുകണക്കിന് അഭയാർഥി ടെന്റുകൾ ഇവിടെയുണ്ടായിരുന്നാതയി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു. അഭയാർഥി ക്യാമ്പിലുണ്ടായിരുന്ന ആളുഖൽ ജീവനോടെ കത്തിയെരിഞ്ഞതായാണ് റിപ്പോർട്ട്. ജബലിയ, നുസൈറത്ത്, ഗാസ സിറ്റി എന്നിവിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തി
24 മണിക്കൂറിനിടെ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 160 പേർ കൊല്ലപ്പെട്ടു. റഫയിൽ നടത്തുന്ന ആക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിട്ടിതിന് പിന്നാലെയാണ് ഇസ്രയേൽ ആക്രമണം കടുപ്പിച്ചിരിക്കുന്നത്.