കേസ് പിൻവലിക്കണം; വൈദ്യുതി ടവറിന് മുകളില്‍ കയറി യുവാവിന്‍റെ ആത്മഹത്യാഭീഷണി
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ വൈദ്യുതി ടവറിന് മുകളിൽ കയറി നിന്ന് യുവാവിൻ്റെ ആത്മഹത്യാ ഭീഷണി.അരമണിക്കൂറോളം പരിഭ്രാന്തി പടര്‍ത്തിയ യുവാവിനെ റെയില്‍വേ പൊലീസും ഫയര്‍ഫോഴ്‌സും അനുനയിപ്പിച്ച് താഴെയിറക്കി.തനിക്കെതിരെ പൊലീസ് കേസുണ്ടെന്നും ഇത് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടാണ് യുവാവ് ആത്മഹത്യാഭീഷണി മുഴക്കിയത്.
എന്നാല്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ ഇയാള്‍ക്കെതിരെ കേസില്ലെന്ന് പൊലീസ് പറഞ്ഞു.
കൊല്ലം ചടയമംഗലം സ്വദേശിയാണ് യുവാവ്. അങ്കമാലിയില്‍ എത്തിയത് എന്തിനാണെന്നത് അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്തിവരികയാണ്.