Kerala

കൈക്കൂലി വാങ്ങി നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്’: വി മുരളീധരൻ

Spread the love

ബാർ കോഴ ആരോപണത്തിൽ സർക്കാരിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ. ബാറുടമകളുടെ തലയിൽ വച്ച് തടിയൂരാനുള്ള ശ്രമമാണ് സർക്കാരിന്റേത്. കൈക്കൂലി വാങ്ങി നയം തിരുത്തുന്നത് രാജ്യതാത്പര്യത്തിനെതിര്. എക്സൈസ് മന്ത്രി പറഞ്ഞത് തെറ്റാണെന്ന് യോഗതീരുമാനത്തിൽ തെളിഞ്ഞു. ടൂറിസം എക്സൈസ് മന്ത്രിമാർ അറിയാതെ ഒന്നും നടക്കില്ല.

അന്വേഷണം കേന്ദ്ര ഏജൻസികളെ ഏൽപ്പിക്കണം. രാഷ്ട്രീയ പാർട്ടികൾ സംഭാവന വാങ്ങുന്നതിന് ബിജെപി എതിരല്ല. പക്ഷെ കൈക്കൂലി വാങ്ങി സർക്കാർ നയം രൂപീകരിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു. കൈക്കൂലി കേസിലാണ് മുഖ്യമന്ത്രിയുടെ സുഹൃത്ത് കെജ്രിവാൾ അഴിയെണ്ണുന്നത്.

എക്സൈസ് മന്ത്രിയുടെ വിദേശയാത്രയിൽ ദുരൂഹത. അഞ്ച് രാജ്യങ്ങളിലാണ് പര്യടനമെന്നത് മറച്ചുവെക്കുകയാണ്. മന്ത്രിയുടെ യാത്ര എന്തിനെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കണമെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു. മൂന്ന് രാജ്യങ്ങളിലെന്നാണ് മന്ത്രി പറയുന്നത്. എക്സൈസ് മന്ത്രിയുടെ യാത്രയുടെ സ്പോൺസർ ആരാണ്? അഞ്ച് രാജ്യങ്ങളിൽ പത്ത് ദിവസത്തോളം കുടുംബത്തോടൊപ്പം യാത്ര നടത്താനുള്ള കാശ് എവിടെ നിന്ന് ലഭിച്ചു.

വിശ്രമിക്കാൻ വേണ്ടിയാണ് വിദേശയാത്രയെന്നാണ് മുഖ്യമന്ത്രിയും മാർക്സിസ്റ്റ് പാർട്ടിനേതാക്കളും പറയുന്നത്. പണം വാങ്ങി നയം മാറ്റം മുഖ്യമന്ത്രി അറിഞ്ഞ് നടക്കുന്ന തട്ടിപ്പാണ്. വിദേശയാത്രക്ക് ഇത് വരെ അനുമതി നൽകിയിട്ടില്ല. ഭരണഘടനാ പദവിയിലുള്ള ഒരാൾ യാത്രാനുമതി തേടണമെന്നാണ് പ്രോട്ടോകോളെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.