Monday, January 27, 2025
National

ഗുജറാത്തില്‍ ടിആര്‍പി ഗെയിംസോണില്‍ വന്‍ തീപിടുത്തം; മരണം 22 ആയി

Spread the love

ഗുജറാത്തിലെ രാജ്‌കോട്ടിലുണ്ടായ തീപിടുത്തില്‍ മരണം 22 ആയി. ഇന്ന് വൈകിട്ട് ടിആര്‍പി ഗെയിംസോണിലാണ് തീപിടുത്തമുണ്ടായിരുന്നത്. സ്ഥലത്ത് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കെയാണ് തീപിടുത്തമുണ്ടായത്. മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സംഭവത്തില്‍ സ്ഥാപന ഉടമ ഭൂപേന്ദ്ര സിങ് സോളങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു.

പരുക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കണമെന്നും രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ നിര്‍ദേശം നല്‍കി. അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കുമായി മുനിസിപ്പല്‍ കോര്‍പ്പറേഷനും ഭരണകൂടത്തിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സെന്ററിനുള്ളില്‍ കുട്ടികള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന സംശയത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ലെന്നും പൊലീസ് അന്വേഷണം തുടങ്ങിയെന്നും രാജ്‌കോട്ട് പൊലീസ് കമ്മിഷണര്‍ രാജു ഭാര്‍ഗവ് പറഞ്ഞു.