Kerala

ജില്ലകൾ തോറും വ്യാപക കഞ്ചാവ് കച്ചവടം; ഒടുവിൽ പിടിയിലാകുമ്പോൾ കാട്ടിൽ സുരേഷിന്റെ കയ്യിൽ സ്റ്റോക്ക് രണ്ട് കിലോ

Spread the love

പത്തനംതിട്ട: എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിൽ കഞ്ചാവ് വിൽപന നടത്തിയിരുന്നയാളെ അറസ്റ്റ് ചെയ്തു. കാട്ടിൽ സുരേഷ് എന്ന് വിളിക്കുന്ന സുരേഷിനെയാണ് സർക്കിൾ ഇൻസ്പെക്ടർ സെബാസ്റ്റ്യനും പാർട്ടിയും ചേർന്ന് പിടികൂടിയത്. ഇയാളിൽ നിന്ന് രണ്ടു കിലോഗ്രാം കഞ്ചാവ് കസ്റ്റഡിയിലെടുത്തു.

അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടര്‍ ഗ്രേഡ് ഫിറോസ് ഇസ്മായിൽ, പ്രിവന്റീവ് ഓഫീസര്‍ കെ സി അനിൽ, ഗ്രേഡ് ഗിരീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ ശൈലേന്ദ്രകുമാർ, ദിലീപ്, സെബാസ്റ്റ്യൻ, രതീഷ്, ദീപക്, രാഹുൽ, അഭിജിത്ത്, അജിത്ത് വനിത സിവിൽ ക്സൈസ് ഓഫീസര്‍ ഷമീന എന്നിവർ ടീമിൽ ഉണ്ടായിരുന്നു.

കഴിഞ്ഞ ദിവസം, എക്സൈസ് റെയ്‌ഡിൽ കാസർകോഡ് ചാരായവും ആലപ്പുഴയിൽ കഞ്ചാവും പിടികൂടിയിരുന്നു. രണ്ടുപേർ അറസ്റ്റിലായി. കാസർഗോഡ് ചേപ്പനടുക്കം സ്വദേശി മോഹനനാണ് 6 ലിറ്റർ ചാരായം സഹിതം അറസ്റ്റിലായത്. ബന്തടുക്ക റെയ്ഞ്ച് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മോഹനൻ. പി യുടെ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷെയ്ക്ക് അബ്ദുൾ ബഷീർ, സി.ഇ.ഒ മാരായ പ്രദീഷ് . കെ, മഹേഷ്.കെ, വനിത സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ എന്നിവർ ഉണ്ടായിരുന്നു.

അമ്പലപ്പുഴയിൽ കോമളപുരം ആര്യാട് സ്വദേശി മനുക്കുട്ടൻ എന്നയാൾ വില്പനയ്ക്കായി സൂക്ഷിച്ചിരുന്ന 3 കിലോഗ്രാം കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ M. R മനോജ്‌ ന്റെ നേതൃത്വത്തിൽ ആയിരുന്നു റെയ്ഡ്.മനുക്കുട്ടനു കഞ്ചാവു എത്തിച്ചു കൊടുത്ത കലവൂർ ലെപ്രസിയിൽ താമസിക്കുന്ന സൂരജ് എന്നയാൾക്ക് വേണ്ടി എക്സൈസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർമാരായ എസ്. അക്ബർ, ഇകെ അനിൽ, ജി. ജയകുമാർ, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ) ബിയാസ്.ബിഎം, സിവിൽ എക്സൈസ് ഓഫീസർമാരായ മുസ്തഫ. എച്ച്, അനിൽകുമാർ ടി, ഷഫീഖ് കെഎസ്, വനിത സിവിൽ എക്സൈസ് ഓഫീസർ വിജി എംവി എന്നിവരും ഉണ്ടായിരുന്നു.