Friday, February 20, 2026
Latest:
Kerala

‘രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ, ബോംബുണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവര്‍ക്ക് ആര്‍എസ്എസും സ്മാരകം പണിതിട്ടുണ്ട്’: പി ജയരാജൻ

Spread the love

കണ്ണൂരിൽ ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് സമരകം പണിയുന്നതിനെ ന്യായികരിച്ച് പി ജയരാജൻ. രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെയെന്ന് പി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. ചരിത്രത്തെ ഇന്ത്യൻ പീനൽ കോഡിന്റെ അളവുകോൽ വെച്ച് വിലയിരുത്താനാകില്ല. ബോംബ് ഉണ്ടാക്കുന്നതിനിടെ കൊല്ലപ്പെട്ടവർക്ക് ആർഎസ്എസ് സ്‌മാരകം നിർമിച്ചിട്ടുണ്ട്.

ചരിത്രസംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാൻ കഴിയില്ല, നിരസിക്കുന്നവര്‍ക്ക് ചരിത്രം മാപ്പ് നല്‍കില്ല, സിപിഐഎമ്മിന്‍റെ ബോംബ് രാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് കൂട്ടുപിടിച്ച കൂട്ടാളി കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ ആണെന്നത് രസകരമായ കാര്യമാണ്, കണ്ണൂരിലെ ബോംബ് രാഷ്ട്രീയത്തിന്‍റെ തുടക്കക്കാരനാണ് അദ്ദേഹമെന്നും പി ജയരാജൻ പറഞ്ഞു.