Monday, January 27, 2025
Kerala

ജിഷ കേസ്; അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാർ അപേക്ഷയില്‍ വിധി ഇന്ന്

Spread the love

പെരുമ്പാവൂരിൽ നിയമ വിദ്യാർത്ഥിനി ജിഷയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അമീർ ഉൽ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിക്കൊണ്ടുള്ള സർക്കാരിന്റെ അപേക്ഷയില്‍ ഇന്ന് ഹൈക്കോടതി വിധി പറയും. വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് അമീർ ഉൽ ഇസ്ലാം നൽകിയ അപ്പീലിലും ഇന്ന് ഉച്ചയ്ക്ക് 1.45 ന് വിധി പറയും. ജസ്റ്റിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബഞ്ചാണ് വിധി പ്രസ്താവം നടത്തുന്നത്.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി 2017 ഡിസംബറിലാണ് ജിഷ വധക്കേസിൽ അമീർ ഉൽ ഇസ്ലാമിന് വധശിക്ഷ വിധിച്ചത്. നിയമ പ്രകാരം ഹൈക്കോടതി ഈ വധശിക്ഷ ശരിവയ്ക്കേണ്ടതുണ്ട്. അതിനായുള്ള സർക്കാരിന്റെ അപേക്ഷയിലാണ് ഹൈക്കോടതിയുടെ വിധി വരാനിരിയ്ക്കുന്നത്. പ്രതിയുടെ അപ്പീലിലും സർക്കാരിന്റെ അപേക്ഷയിലും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വിശദമായി വാദം കേട്ടിരുന്നു. അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായതിനാൽ പ്രതി വധശിക്ഷയ്ക്ക് അർഹനാണെന്നാണ് സർക്കാരിന്റെ വാദം.

അതേ സമയം ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം.