ഇറാൻ പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടു
ഇറാൻ പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപെട്ടതായി റിപ്പോർട്ട്. ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. സംഭവം കിഴക്കൻ അസർബൈജാൻ പ്രവിശ്യയിലേക്കുള്ള യാത്രക്കിടെ. രക്ഷാസംഘം സ്ഥലത്തേക്ക് പുറപ്പെട്ടതായി വാർത്താ ഏജൻസി അറിയിച്ചു.
ഈസ്റ്റ് അസർബൈജാനിലാണ് സംഭവം. ഇറാൻ ധനമന്ത്രി അമിർ അബ്ദുള്ളഹ്യാനും പ്രസിഡൻ്റിനൊപ്പം ഹെലികോപ്ടറിൽ ഉണ്ടായിരുന്നു.മൂന്ന് ഹെലികോപ്ടറുകളായിരുന്നു പ്രസിഡൻ്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്ടറിനെ അനുഗമിച്ചത്.
ഇതിൽ രണ്ടെണ്ണം സുരക്ഷിതമായി എത്തിയെന്ന് ടെഹ്രാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രസിഡൻ്റ് സഞ്ചരിച്ച ഹെലികോപ്ടർ കണ്ടെത്താനായി തെരച്ചിൽ തുടങ്ങി. ഹെലികോപ്ടറിന് സംഭവിച്ചതെന്താണെന്ന് വ്യക്തമല്ല. കിഴക്കൻ അസർബൈജാൻ പ്രവിശ്യയിൽ അണക്കെട്ട് ഉദ്ഘാടനത്തിന് പോയതായിരുന്നു ഇബ്രാഹിം റയ്സി. ഇവിടെനിന്ന് മടങ്ങുമ്പോഴാണ് അപകടം.