Kerala

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്തയുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്തു

Spread the love

ക്‌നാനായ യാക്കോബായ സുറിയാനി സഭ മെത്രാപോലീത്ത കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്‌പെൻഡ് ചെയ്ത നടപടിയ്ക്ക് സ്റ്റേ. കോട്ടയം മുൻസിഫ് കോടതി രണ്ടിന്റേതാണ് ഉത്തരവ്. അന്ത്യോക്യാ പാത്രയർക്കീസ് ബാവയുടെ നടപടിയാണ് കോടതി സ്റ്റേ ചെയ്തത്. ഹർജിയിൽ അന്തിമ ഉത്തരവ് വരെ സ്റ്റേ നിലനിൽക്കുമെന്ന് കോടതി അറിയിച്ചു. മെത്രാപോലീത്തയെ അനുകൂലിക്കുന്നവർ നൽകിയ ഹർജിയിലാണ് ഉത്തരവ്.

അധികാരത്തെ ചൊല്ലിയുള്ള തർക്കമാണ് ക്നാനായ യാക്കോബായ സഭയിലും പൊട്ടിതെറിക്ക് കാരണമായത്. പാത്രിയാക്കീസിന്റെ കൽപ്പനങ്ങൾ പാലിക്കുന്നില്ലെന്ന് കാട്ടി പരാതികൾ ലഭിച്ചതോടെയാണ് സസ്പെൻഷനിലേക്ക് കാര്യങ്ങൾ എത്തിയത്. പൌരോഹിത്യ ചുമതലകളിൽ നിന്നടക്കമാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഉത്തരവിനെതിരെ അസോസിയേഷനും ഒരുവിഭാഗം വിശ്വാസികളും പ്രതിഷേധവുമായി രംഗത്ത് എത്തി.

സഹായമെത്രാൻമാർ അധികാരത്തിന് വേണ്ടി നടത്തുന്ന നീക്കമാണ് ഇതിന് പിന്നിലെന്നാണ് ഇവർ പറയുന്നത്. ഈ സാഹചര്യത്തിൽ വ്യക്തത തേടി പാത്രിയാക്കീസിന് കത്തയക്കാനും അസോസിയേഷൻ തീരുമാനിച്ചു.

എന്നാൽ സമുദായ മെത്രാപൊലീത്തയുടെ നീക്കളിൽ ശക്തമായ എതിർപ്പാണ് സഹായ മെത്രാൻമാർക്കുള്ളത്. ഇതിനെതിതെ നിയമനടപടി സ്വീകരിക്കാനും ഇവർ തീരുമാനിച്ചു.

പാത്രിയാക്കീസ് ബാവയുടെ അധികാര പരിധി വെട്ടിചുരുക്കാൻ പുതിയ ഭരണഘടന ഭേതഗതിയിലൂടെ നീക്കം നടന്നുവെന്നാണ് സഹായ മെത്രാൻമാർ ആരോപിക്കുന്നത്.എന്നാൽ സഹായമെത്രാൻമാർ സമുദായ മെത്രാൻമാരുടെ അധികാരം കയ്യേറാൻ ശ്രമിക്കുന്നുവെന്നാണ് മറുഭാഗം പറയുന്നത്. 21 തിയതി അസോസിയേഷൻ യോഗം ചേരാനിരിക്കെയാണ് തർക്കം രൂക്ഷമായിരിക്കുന്നത്.