Kerala

സിപിഐഎമ്മിന് ഒത്തുതീർപ്പിന് പോകേണ്ട കാര്യമില്ല, ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേല: എം വി ജയരാജൻ

Spread the love

ജോൺ മുണ്ടക്കയം നടത്തിയത് വസ്‌തുത ഇല്ലാത്ത ആരോപണമെന്ന് സിപിഐഎം കണ്ണൂര്‍ ജില്ല സെക്രട്ടറി എം വി ജയരാജൻ. സോളാര്‍ വിഷയത്തിലെ സെക്രട്ടറിയേറ്റ് വളയല്‍ സമരം തീര്‍ത്തത് ഒരു ഫോണ്‍കോള്‍ വഴിയെന്ന് വെളിപ്പെടുത്തലിലാണ് ജയരാജന്റെ പ്രതികരണം. സമരം തീര്‍ക്കാന്‍ ഇടപെട്ടത് രാജ്യസഭാ എം പി ജോണ്‍ ബ്രിട്ടാസെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു.

ഒത്തു തീര്‍പ്പിന് പോകേണ്ട കാര്യം സിപിഐഎമ്മിനില്ല. ആരോപണം പാര്‍ട്ടിക്ക് എതിരായ പ്രചാരവേലയാണ്.ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ഉന്നതങ്ങളിലേക്ക് പോകാതിരിക്കാന്‍ ഒത്തു തീര്‍പ്പിന് ശ്രമിച്ചു എന്നതും വിഡ്ഢിത്തമാണ്. സോളാര്‍ കേസില്‍ സമരത്തിന് ശേഷമാണ് ജുഡീഷണല്‍ അന്വേഷണം പ്രഖ്യാപിച്ച ഉത്തരവ് ഇറങ്ങിയത്. അത് സമരത്തിന്റെ വിജയമാണെന്നും ജയരാജന്‍ പ്രതികരിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ ജോൺ മുണ്ടക്കയമാണ് സോളാർ സമരം ഒത്തു തീർപ്പായതിന്റെ രഹസ്യം വെളിപ്പെടുത്തിയത്. സമരത്തിൽ നിന്ന് സിപിഐഎം തലയൂരിയത് ഒത്തുതീര്‍പ്പ് ചര്‍ച്ചയുടെ അടിസ്ഥാനത്തിലായിരുന്നെന്ന് അദ്ദേഹം മലയാളം വാരികയിൽ എഴുതിയ ലേഖനത്തിൽ പറയുന്നത്. ജോൺ ബ്രിട്ടാസ് വഴിയാണ് സിപിഐഎം ഒത്തുതീര്‍പ്പിന് ശ്രമിച്ചത്. പാര്‍ട്ടി അറിഞ്ഞുകൊണ്ടായിരുന്നു ഈ നീക്കമത്രയും നടത്തിയതെന്നും ലേഖനത്തിൽ പറയുന്നു.