Kerala

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ

Spread the love

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ അഞ്ചു വയസുകാരി ​ഗുരുതരാവസ്ഥയിൽ. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് പെൺ‌കുട്ടി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലെ വെൻറിലേറ്ററിൽ തുടരുകയാണ് പെൺകുട്ടി.

ഇന്നലെയാണ് രോഗം സ്ഥിരീകരിച്ചത്. കുടുംബാംഗങ്ങൾക്കും രോഗലക്ഷങ്ങൾ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങൾ ഉള്ള നാല് കുട്ടികളുടെ സാമ്പിൾ പരിശോധനയ്ക്കയച്ചു. അഞ്ചു പേർ നിരീക്ഷണത്തിലാണ്.