കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലന് ആദരവുമായി ദുബായി പൊലീസ്
കളഞ്ഞ് കിട്ടിയ വാച്ച് തിരികെ ഏല്‍പ്പിച്ച ഇന്ത്യന്‍ ബാലനെ ആദരിച്ച് ദുബായി പൊലീസ്. ദുബായിലെ ഒരു ടൂറിസ്റ്റ് കേന്ദ്രത്തില്‍ പിതാവിനൊപ്പം നടക്കവെ മുഹമ്മദ് അയാന്‍ യൂനിസ് എന്ന കുട്ടിക്കാണ് വിനോദ സഞ്ചാരിയുടെ ഒരു വാച്ച് കളഞ്ഞുകിട്ടിയത്. ഉടന്‍ തന്നെ കുട്ടി ദുബായി പൊലീസിനെ സമീപിച്ച് വാച്ച് ഏല്‍പ്പിച്ചു. ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആക്ടിംഗ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹാരിബ് അല്‍ ഷംസിയുടെ നിര്‍ദ്ദേശപ്രകാരമാണ് സത്യസന്ധതയ്ക്ക് കുട്ടിയെ അനുമോദിക്കാന്‍ തീരുമാനിച്ചത്.
വാച്ച് നഷ്ടമായ ഉടന്‍ വിനോദ സഞ്ചാരി ഇക്കാര്യം പൊലീസിനെ അറിയിച്ചിരുന്നു. കുട്ടി വാച്ച് നല്‍കിയതോടെ പൊലീസ് വിനോദ സഞ്ചാരിയുമായി ബന്ധപ്പെടുകയും വാച്ച് കൈമാറുകയും ചെയ്തു.
യുഎഇയിലെ ഉയര്‍ന്ന ധാര്‍മിക നിലവാരത്തെയും സുരക്ഷയെയും പ്രതിഫലിപ്പിക്കുന്നതാണ് കുട്ടിയുടെ പ്രവൃത്തിയെന്ന് പൊലീസ് പറഞ്ഞു. സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളുമാണ് മുഹമ്മദ് അയാന് പൊലീസ് നല്‍കിയത്. അയാന്റെ പ്രവൃത്തി എല്ലാവരും മാതൃകയാക്കണമെന്നും കളഞ്ഞുകിട്ടിയ വസ്തുക്കള്‍ സ്മാര്‍ട്ട് പൊലീസ് സ്റ്റേഷനുകളിലെ ലോസ്റ്റ് ആന്റ് ഫൗണ്ട് വിഭാഗത്തില്‍ ഏല്‍പ്പിക്കണമെന്നും ദുബായി പൊലീസ് ആവശ്യപ്പെട്ടു.